ഇൻകാസ് അൽ ഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കാർണിവൽ – 2025 സംഘടിപ്പിച്ചു . അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ , എക്സിബിഷൻ ,നാടൻ ഭക്ഷണ സ്റ്റാളുകൾ ,വിവിധ മത്സരങ്ങൾ , കാർണിവൽ പരേഡ് ,സാംസ്കാരിക സദസ്സ് എന്നിവ കാർണിവലിൽ ഭാഗമായി ഒരുക്കിയിരുന്നു .പ്രശസ്ത ഗായിക ഹർഷ ചന്ദ്രനും സംഘവും നയിച്ച ഗാനമേള വേദിയിൽ അരങ്ങേറി . പ്രോഗ്രാം കോഓർഡിനേറ്റർമാരായ സെയ്ഫുദ്ദിൻ വയനാട് , ബോബൻ സ്കറിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അൽ തയിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഇബ്രാഹിം അബ്ദുൽ റഹിം കാർണിവൽ ഉദ്ഘാടനം ചെയ്തു . ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം വെഞ്ഞാറമൂട് സ്വാഗതവും ട്രെഷറർ ബെന്നി വർഗീസ് നന്ദിയും ആശംസിച്ചു. റവ. Fr . സിബി ബേബി ക്രിസ്മസ് സ്നേഹ സന്ദേശം കൈമാറി . ഇമ പ്രസിഡന്റ് ബിജിലി അനീഷ് , സുരേഷ് ,സ്മിത രാജേഷ് ,ഷമീഹ് ടി .കെ ,ഫൈജി സമീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ചടങ്ങിൽ അൽ ഐനിലെ സംരംഭകർ , വിവിധ കലാകാരന്മാർ എന്നിവരെ ഇൻകാസ് അൽ ഐൻ സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു . വിവിധ മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സ്റ്റേറ്റ് , ജില്ലാ കമ്മിറ്റി ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു .