Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കോന്നി കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു

കോന്നി കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംസ്‌ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സ്പോർട്സ് കേരള ഫൌണ്ടേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്.
സംസ്‌ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരമാണ് കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു തുക അനുവദിച്ചത്. പ്രവർത്തിയുടെ 50% തുക സംസ്‌ഥാന കായിക വകുപ്പും 50% തുക എം എൽ എ ഫണ്ടിൽ നിന്നും പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും ചിലവഴിക്കും.

ഒന്നര ഏക്കർ വിസ്തൃതിയുള്ള കൂടൽ സ്റ്റേഡിയം നവീകരിക്കണമെന്ന് ദീർഘനാളായി ഉള്ള ആവശ്യമായിരുന്നു.
ഒരു കോടി രൂപയ്ക്ക് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടത്താൻ അനുയോജ്യമായ മഡ്‌ കോർട്ട് ആണ്
നിർമ്മിക്കുക.
സ്റ്റേഡിയത്തിന്റെ വശങ്ങളിൽ സ്റ്റെപ്പ് ഗാലറിയും ഓപ്പൺ ജിംനേഷ്യവും ടോയ്ലറ്റ് സമുച്ചയവും ഉണ്ടായിരിക്കും. വശങ്ങളിൽ കമ്പി വേലിയും സ്‌ഥാപിക്കും.സ്റ്റേഡിയത്തിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ആവശ്യമായ ഡ്രയിനെജ് സംവിധാനവും നിർമ്മിക്കും.സ്റ്റേഡിയത്തിൽ നിലവിലുള്ള സ്റ്റേജ് നവീകരിക്കും.
61 മീറ്റർ നീളവും 42 മീറ്റർ വീതിയുമുള്ള മഡ് ഫുട് ബാൾ കോർട്ട് ആണ് നിർമ്മിക്കുക.

പ്രവർത്തി വേഗത്തിൽ ആരംഭിക്കുന്നതിനു കായിക വകുപ്പിന്റെയും സ്പോർട്സ് കേരള ഫൌണ്ടേഷന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ
യോഗം വിളിച്ചു ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement