Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

195-ാം നമ്പർ പുല്ലാട് സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദിയുടെ നിറവിൽ.ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം പി നിർവഹിച്ചു.

പുല്ലാട്: 195-ാം നമ്പർ പുല്ലാട് സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ട് നൂറ്റാണ്ട് പിന്നിടുകയാണ്. പുല്ലാടിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ചാണ് പുല്ലാട് സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷിക്കുന്നത്. നൂറ് വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ പൗര പ്രമുഖർ ചേർന്ന് പരസ്പര സഹായ സംഘമായി ആരംഭിച്ച ചെറിയ കൂട്ടായ്മയാണ് ഇന്ന് പുല്ലാടിൻ്റെ അഭിമാനമായി തല ഉയർത്തി നിർക്കുന്നത്. നൂറ്റാണ്ട് പിന്നിടുമ്പോൾ ചെറിയ സമ്പാദ്യങ്ങളിൽ നിന്നും പതിനാറ് കോടിയിലേറെ നിക്ഷേപവും ആനുപാതികമായി വായ്പയും നൽകുന്ന ഒരു സഹകരണ സ്ഥാപനമായി 195-ാം നമ്പർ പുല്ലാട് സർവ്വീസ് സഹകരണ ബാങ്ക് മാറി. സഹകാരികൾക്ക് ചിട്ടിയും, വീടുകളിൽ വന്ന് നിക്ഷേപം സ്വീകരിക്കുന്ന സ്വയം വർദ്ധിനി നിക്ഷേപ സമ്പാദ്യ പദ്ധതിയും , കച്ചവട സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന സമൃദ്ധി നിക്ഷേപ പദ്ധതിയും , വിദ്യാർത്ഥികളുടെ നിക്ഷേപ പദ്ധതിയായ വിദ്യാർത്ഥി മിത്രം പദ്ധതിയും റെക്കറിംഗ് ഡെപ്പോസിറ്റും സ്ഥിര നിക്ഷേപങ്ങൾക്ക് ഒപ്പമുള്ള പദ്ധതികളാണ്. വസ്തു ഈടിന്മേലുള്ള വായ്പകളും ആൾ ജാമ്യ വ്യവസ്ഥയിലുള്ള വായ്പകളും ചെറുകിട കച്ചവടക്കാർക്കുള്ള വായ്പകളും സ്വർണ്ണ പണയ വായ്പകളും പുല്ലാട് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും സഹകാരികൾക്ക് ലഭിക്കുന്നു. ബാങ്കിൻ്റെ വളം ഡിപ്പോയും മെഡിക്കൽ സ്‌റ്റോറും ഇന്ന് സാധാരണക്കാർക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങളാണ്. 195-ാം നമ്പർ പുല്ലാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദിയോട് അനുബന്ധിച്ച് “സ്പന്ദനം” എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമായി. ബാങ്ക് പ്രസിഡൻ്റ് അനിഷ് വരിക്കണ്ണാമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം പി നിർവഹിച്ചു. സഹകാരികളുടെയും നിക്ഷേപകരുടെയും സാധാരണക്കാരുടെയും വിശ്വാസം സംരക്ഷിച്ച് സുതാര്യമായി പ്രവർത്തിച്ചത് കൊണ്ടാണ് പുല്ലാട് സർവ്വീസ് സഹകരണ ബാങ്കിന് വിജയകരമായി നൂറ് വർഷങ്ങൾ പിന്നിടാൻ സാധിച്ചതെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയിലൂടെ മാത്രമേ നാടിൻ്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. പുല്ലാട് സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ച പുതിയ വായ്പാ പദ്ധതികളുടെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം പി നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ അജിതകുമാരി പി.കെ സഹകരണ വകുപ്പിൻ്റെ പ്രശസ്തി പത്രം പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമലയ്ക്ക് കൈമാറി.തുടർന്ന് കെ അജിത, റെനി രാജു കുഴിക്കാല, ജോൺസൺ ആഴക്കാട്ടിൽ, മറിയാമ്മ ചെറിയാൻ, പി ഉണ്ണികൃഷ്ണൻ നായർ, സിന്ധുലക്ഷ്മി, ആശ സി ജി, ആൻ മണിയാറ്റ്, പി ജി അനിൽകുമാർ, ശിവൻപിള്ള സി റ്റി, സതീഷ് ചന്ദ്രൻ, റോയ് ഈപ്പൻ, മനോജ് പുല്ലാട്, പങ്കജാക്ഷൻ നായർ കെ ജി, തങ്കമണി മോഹൻ, ബോബി വറുഗീസ് തുടങ്ങിയവർ സംസാരിച്ചു.

പുല്ലാട്: 195-ാം നമ്പർ പുല്ലാട് സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ട് നൂറ്റാണ്ട് പിന്നിടുകയാണ്. പുല്ലാടിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ചാണ് പുല്ലാട് സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷിക്കുന്നത്. നൂറ് വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ പൗര പ്രമുഖർ ചേർന്ന് പരസ്പര സഹായ സംഘമായി ആരംഭിച്ച ചെറിയ കൂട്ടായ്മയാണ് ഇന്ന് പുല്ലാടിൻ്റെ അഭിമാനമായി തല ഉയർത്തി നിർക്കുന്നത്. നൂറ്റാണ്ട് പിന്നിടുമ്പോൾ ചെറിയ സമ്പാദ്യങ്ങളിൽ നിന്നും പതിനാറ് കോടിയിലേറെ നിക്ഷേപവും ആനുപാതികമായി വായ്പയും നൽകുന്ന ഒരു സഹകരണ സ്ഥാപനമായി 195-ാം നമ്പർ പുല്ലാട് സർവ്വീസ് സഹകരണ ബാങ്ക് മാറി. സഹകാരികൾക്ക് ചിട്ടിയും, വീടുകളിൽ വന്ന് നിക്ഷേപം സ്വീകരിക്കുന്ന സ്വയം വർദ്ധിനി നിക്ഷേപ സമ്പാദ്യ പദ്ധതിയും , കച്ചവട സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന സമൃദ്ധി നിക്ഷേപ പദ്ധതിയും , വിദ്യാർത്ഥികളുടെ നിക്ഷേപ പദ്ധതിയായ വിദ്യാർത്ഥി മിത്രം പദ്ധതിയും റെക്കറിംഗ് ഡെപ്പോസിറ്റും സ്ഥിര നിക്ഷേപങ്ങൾക്ക് ഒപ്പമുള്ള പദ്ധതികളാണ്. വസ്തു ഈടിന്മേലുള്ള വായ്പകളും ആൾ ജാമ്യ വ്യവസ്ഥയിലുള്ള വായ്പകളും ചെറുകിട കച്ചവടക്കാർക്കുള്ള വായ്പകളും സ്വർണ്ണ പണയ വായ്പകളും പുല്ലാട് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും സഹകാരികൾക്ക് ലഭിക്കുന്നു. ബാങ്കിൻ്റെ വളം ഡിപ്പോയും മെഡിക്കൽ സ്‌റ്റോറും ഇന്ന് സാധാരണക്കാർക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങളാണ്.
195-ാം നമ്പർ പുല്ലാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദിയോട് അനുബന്ധിച്ച് “സ്പന്ദനം” എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമായി. ബാങ്ക് പ്രസിഡൻ്റ് അനിഷ് വരിക്കണ്ണാമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം പി നിർവഹിച്ചു. സഹകാരികളുടെയും നിക്ഷേപകരുടെയും സാധാരണക്കാരുടെയും വിശ്വാസം സംരക്ഷിച്ച് സുതാര്യമായി പ്രവർത്തിച്ചത് കൊണ്ടാണ് പുല്ലാട് സർവ്വീസ് സഹകരണ ബാങ്കിന് വിജയകരമായി നൂറ് വർഷങ്ങൾ പിന്നിടാൻ സാധിച്ചതെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയിലൂടെ മാത്രമേ നാടിൻ്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. പുല്ലാട് സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ച പുതിയ വായ്പാ പദ്ധതികളുടെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം പി നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ അജിതകുമാരി പി.കെ സഹകരണ വകുപ്പിൻ്റെ പ്രശസ്തി പത്രം പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമലയ്ക്ക് കൈമാറി.
തുടർന്ന് കെ അജിത, റെനി രാജു കുഴിക്കാല, ജോൺസൺ ആഴക്കാട്ടിൽ, മറിയാമ്മ ചെറിയാൻ, പി ഉണ്ണികൃഷ്ണൻ നായർ, സിന്ധുലക്ഷ്മി, ആശ സി ജി, ആൻ മണിയാറ്റ്, പി ജി അനിൽകുമാർ, ശിവൻപിള്ള സി റ്റി, സതീഷ് ചന്ദ്രൻ, റോയ് ഈപ്പൻ, മനോജ് പുല്ലാട്, പങ്കജാക്ഷൻ നായർ കെ ജി, തങ്കമണി മോഹൻ, ബോബി വറുഗീസ് തുടങ്ങിയവർ സംസാരിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement