Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

10 വർഷത്തെ സേവനം, 350-ലധികം കേസുകൾ; ലഹരിവേട്ടയിലെ വിശ്വസ്ത പോരാളി ‘സാമന്ത’ പടിയിറങ്ങി!

പത്തനംതിട്ട ജില്ലാ പോലീസിന്റെയും ഡോഗ് സ്ക്വാഡിന്റെയും വിശ്വസ്ത സാന്നിധ്യമായിരുന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട ‘സാമന്ത’ (K9-286) പത്തു വർഷത്തെ സമാനതകളില്ലാത്ത സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് സാമന്തയെ ഹാരമണിയിച്ച് ആദരിച്ചു. ഹാൻഡ്‌ലർക്കൊപ്പം കൃത്യതയോടെ പരേഡും സല്യൂട്ടും നൽകിയാണ് സാമന്ത വേദിയിലെ എല്ലാവരുടെയും കയ്യടി നേടിയത്.
ഡോഗ് സ്ക്വാഡിലെ ‘നാർക്കോട്ടിക് സ്നിഫർ’ വിഭാഗത്തിൽ പ്രവർത്തിച്ച സാമന്ത, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മുന്നൂറ്റമ്പതിലേറെ കേസുകളുടെ തുമ്പുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ജില്ലാ ഡാൻസാഫ് ടീമിനൊപ്പം ചേർന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയ സാമന്ത, 2023-ലെ സംസ്ഥാന പോലീസ് ഡ്യൂട്ടി മീറ്റിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

#Janashabdamnews
#KeralaPolice #DogSquad #K9Samantha #PathanamthittaPolice #K9Unit #LabradorLovers #SaluteToService #SnifferDog #KeralaPoliceDogSquad #ViralReelsKerala

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement