ശബരിമല തീർത്ഥാടനം വിജയകരമായി നടത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്ത അവലോകനയോഗം സന്നിധാനത്ത് നടന്നു. ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 11 നാണ് എ ഡി എം അരുൺ കുമാറിന്റെ അധ്യക്ഷതയിൽ നടന്നത്. സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജു, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി, ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ വി സുനിൽ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോലീസ്, അഗ്നിശമനസേവാ വിഭാഗം, എക്സൈസ്, റവന്യൂ, മലിനീകരണനിയന്ത്രണബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു. തീർത്ഥാടനം പൂർണവിജയമാക്കാൻ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് നീങ്ങുമെന്ന് എ ഡി എം പറഞ്ഞു.
Home ശബരിമല തീർത്ഥാടനം : വിവിധ വകുപ്പുകളുടെ അവലോകനയോഗം നടന്നു