Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ലോകം വിറച്ചു നിൽക്കുമ്പോൾ ട്രംപിന്റെ ‘മാപ്പ് വര’: ട്രൂത്ത് സോഷ്യലിൽ ചിരിയും പുകിലും!

ലോകത്തിലെ ഏറ്റവും വലിയ വൻശക്തിയുടെ തലവൻ വൈറ്റ് ഹൗസിലിരുന്ന് എഐ കൊണ്ട് ചിത്രം വരച്ചു കളിക്കുകയാണോ എന്നാണ് ഇപ്പോൾ മാലോകരുടെ ചോദ്യം! അങ്ങനെയൊരു ‘വികൃതി’യുമായാണ് യുഎസ് പ്രസിഡന്റ് ട്രംപിൻ്റെ പുതിയ സോഷ്യൽ മീഡിയ വരവ്.
ഇത്തവണ ട്രംപിന്റെ കയ്യിൽ കിട്ടിയത് ഇറാന്റെ ഭൂപടമാണ്. ഇറാന്റെ ഭൂപടത്തിന്റെ ഔട്ട്‌ലൈൻ വെട്ടിയെടുത്ത്, അതിനുള്ളിലേക്ക് തന്റെ മുഖം എഐ വെച്ച് കൃത്യമായി ഒട്ടിച്ചുവെച്ചിരിക്കുന്നു! “മുമ്പും ശേഷവും” എന്ന രീതിയിൽ ഷെയർ ചെയ്ത ചിത്രത്തിന് പിന്നിലെ യുക്തി: ‘ഇറാൻ ഇപ്പോൾ എന്റെ കയ്യിലാണ്, എന്റെ മുഖച്ഛായയാണ്!’ എന്നാണ്. ഈ മാപ്പ് വരയിൽ തീർന്നില്ല പ്രസിഡന്റിന്റെ പരാക്രമം. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ പോർവിമാനങ്ങൾ പറന്നുയരുന്ന ചിത്രമുണ്ടാക്കി “ബൈ ബൈ, ഖാർഗ്!” എന്നൊരു തലക്കെട്ടും. പോരാത്തതിന്, ആകാശത്ത് തിളങ്ങിനിൽക്കുന്ന ചന്ദ്രനെ നോക്കി “അതും ഞങ്ങളുടേതാണ്” എന്ന് മറ്റൊരു പോസ്റ്റ്. അതും പോരാഞ്ഞ് ന്യൂ മെക്സിക്കോയുടെ പേര് മാറ്റി “ന്യൂ അമേരിക്ക” എന്ന് വിളിക്കുമെന്ന ഭീഷണി വേറെയും.ലോകം ചോദിക്കുന്നത് ഇത് അധികാര ധാർഷ്ട്യമാണോ, അതോ ശ്രദ്ധ കിട്ടാൻ എന്തും ചെയ്യുന്ന ഏതെങ്കിലും പ്രത്യേക ‘സൂക്കേടാണോ’ എന്നാണ്! ലോകത്തെ ഏറ്റവും വലിയ ആണവായുധ ശേഖരത്തിന്റെ സ്വിച്ച് കയ്യിലിരിക്കുന്ന ഒരു വൻശക്തിയുടെ പ്രസിഡന്റാണ് ഇത്തരത്തിൽ കൗമാര ട്രോളന്മാരെപ്പോലെ എഐ വെച്ച് ഫോട്ടോ എഡിറ്റ് ചെയ്ത് കളിക്കുന്നത് എന്നതാണ് ഏറെ രസകരം!

#janashabdamnews#DonaldTrump #TrumpAI #IranUSTension #TruthSocial #WorldNewsMalayalam #TrumpTrolls #InternationalAffairs #ReelsMalayalam #TrendingNow

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement