Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മിശ്രവിവാഹിതനായ ദളിത് യുവാവിന്റെ വീട് ഭാര്യാ ബന്ധുക്കൾ ട്രാക്ടർ ഉപയോഗിച്ച് പൊളിച്ചുനീക്കി.


തെലങ്കാനയിലെ ഗഡ്വാൾ മണ്ഡലത്തിലെ റെപ്പള്ളി ഗ്രാമത്തിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ഹൈദരാബാദിൽ കാർ ഡ്രൈവറായ രംഗമുനിയും ബോയ സമുദായത്തിൽപ്പെട്ട മഹേശ്വരിയും നാളുകൾ നീണ്ട പ്രണയത്തിലൊടുവിൽ കുടുംബങ്ങളുടെ എതിർപ്പിനിടയിൽ കഴിഞ്ഞ ബുധനാഴ്ച വിവാഹിതരായത്.
വിവരം അറിഞ്ഞതിനെ തുടർന്ന് മഹേശ്വരിയുടെ ബന്ധുക്കൾ ട്രാക്ടറുമായി എത്തി രംഗമുനിയുടെ വീട് പൊളിച്ചതായാണ് ആരോപണം. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ദിവസവേതന ജോലിക്കായി മാതാപിതാക്കൾ വീട് പൂട്ടി പുറത്തുപോയിരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുകയും യുവാവിന്റെ കുടുംബത്തിന് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിതിട്ടുണ്ട്..
കുടുംബത്തിന്റെ പരാതിയിൽ കേസെടുക്കുമെന്ന് ഗഡ്വാൾ പൊലീസ് അറിയിച്ചു. മിശ്രവിവാഹത്തിന്റെ പേരിൽ ആക്രമണമോ സ്വത്ത് നശിപ്പിക്കലോ അനുവദിക്കില്ലെന്നും എസ്‌സി/എസ്ടി നായം ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തെലങ്കാനയിൽ മിശ്രവിവാഹം കഴിച്ചതിന് പിന്നാലെ ദളിത് യുവാവിന്റെ വീട് ട്രാക്ടർ ഉപയോഗിച്ച് തകർത്ത് പെൺകുട്ടിയുടെ വീട്ടുകാർ. രംഗമുനി – മഹേശ്വരി ദമ്പതികളുടെ വിവാഹത്തിന് പിന്നാലെയാണ് റെപ്പള്ളി ഗ്രാമത്തിൽ അക്രമം അരങ്ങേറിയത്. യുവാവിന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി; പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

#janashabdamnews #Telangana #CrimeNews #IntercasteMarriage #KeralaNews #BreakingNews #SocialIssues #DalitRights #MalayalamNews #InstaReels #NewsUpdate

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement