മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ചരിത്രമാക്കി മാറ്റാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. സെപ്റ്റംബർ 7-നോട് അനുബന്ധിച്ച് ‘മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണൽ’ ന്റെ നേതൃത്വത്തിൽ 17 രാജ്യങ്ങളിൽ ബൃഹത്തായ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ഒരു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കാനാണ് ഈ കാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്. മുൻ വർഷങ്ങളിൽ 25,000 പേർ പങ്കെടുത്ത സ്ഥാനത്താണ് ഇത്തവണ പങ്കാളിത്തം 40,000 ആയി ഉയർത്തുന്നത്. ആരാധകർക്ക് പുറമെ കോളേജ് വിദ്യാർത്ഥികളും കോർപ്പറേറ്റ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമെല്ലാം ഈ ജീവകാരുണ്യ സംരംഭത്തിൽ പങ്കാളികളാകുന്നുണ്ട്. രക്തദാനത്തിന് പുറമെ വിവിധ രാജ്യങ്ങളിൽ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടന ആസൂത്രണം ചെയ്തിട്ടുണ്ട്. കേവലം ആഘോഷങ്ങൾക്കപ്പുറം സമൂഹത്തിന് മാതൃകയാകുന്ന വലിയൊരു സന്ദേശമാണ് ഈ ജന്മദിനാഘോഷത്തിലൂടെ ആരാധകർ നൽകുന്നത്. സംഘടനയുടെ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ ആണ് വിശദാംശങ്ങൾ അറിയിച്ചത്.
#Mammootty #MFAI #BloodDonation #MegastarMammootty #MammoottyBirthday #SocialService #Charity #KeralaGram #MollywoodNews #Inspiring #GoodDeeds
കൂടുതൽ അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







