Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് തിരുവനന്തപുരത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു;

കഠിനംകുളം ചാന്നാങ്കരയിൽ ആണ് സംഭവം. ചാന്നാങ്കര സ്വദേശിനി മേഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകൻ ഷിബിനെ (26) കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.


ഉപജീവനത്തിനായി മത്സ്യക്കച്ചവടം നടത്തിവരികയായിരുന്നു മേഴ്സി. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച രാവിലെ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ട് ഷിബിൻ അമ്മൂമ്മയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കത്തിയെടുത്ത് കഴുത്തറുക്കുകയുമായിരുന്നു.
ചോരപുരണ്ട കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ, താൻ അമ്മൂമ്മയെ കൊലപ്പെടുത്തിയ വിവരം അയൽവാസികളോട് വിളിച്ചുപറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഠിനംകുളം പോലീസ് സ്ഥലത്തെത്തി. മരണം പൂർണമായി ഉറപ്പാക്കാത്തതിനെ തുടർന്ന് പോലീസെത്തി മേഴ്സിയെ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ കഠിനംകുളത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ മുൻപും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും കൊലപാതകത്തിലേക്ക് നയിച്ച മറ്റു കാരണങ്ങൾ എന്തൊക്കെയാണെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Advertisement

#janashabdamnews #KeralaCrime #Thiruvananthapuram #CrimeNewsKerala #KeralaPolice #Kadinamkulam #BreakingNewsMalayalam #KeralaNews #CrimeUpdate

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

 👉  വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2

https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement