“നല്ല നാടൻ അച്ചപ്പവും കുഴലപ്പവും ഉണ്ട്, വേണോ സാറേ?”— പത്തനംതിട്ടയിലെ സ്വകാര്യ ബസുകളിൽ കയറിയാൽ ഇപ്പോൾ കണ്ടക്ടർമാരുടെ വക ചോദ്യം ആണിത് . KSRTC യിൽ സ്ത്രീ സൗജന്യ യാത്ര വന്നതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാർ കണ്ടെത്തിയ ഐഡിയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്!
കളക്ഷൻ കൊണ്ട് മാത്രം വണ്ടി മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയപ്പോഴാണ് ജീവനക്കാരുടെ ഈ ‘പലഹാര വണ്ടി’ പരീക്ഷണം . കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും നേരിട്ട് വാങ്ങുന്ന നാടൻ പലഹാരങ്ങളാണ് ബസിനുള്ളിൽ വിൽക്കുന്നത്.
യാത്രക്കാർക്ക് കഴിക്കാൻ ബസിൽ നിന്ന് തന്നെ സാധനം കിട്ടുന്നത് വലിയ ആശ്വാസമായി. “ടിക്കറ്റ് ചാർജ് കഴിഞ്ഞ് ബാക്കി തരുന്ന ചില്ലറയ്ക്ക് പലരും ഇപ്പോൾ അച്ചപ്പമാണ് ചോദിക്കുന്നത്,” എന്ന് ജീവനക്കാർ ചിരിയോടെ പറയുന്നു.നഷ്ടം നികത്താൻ സ്വകാര്യ ബസ്സുകൾ സ്വന്തം നിലയിൽ ടിക്കറ്റിതര വരുമാനം കണ്ടെത്തണം എന്ന വകുപ്പ് മന്ത്രി സിപി ജോണിന്റെ പരാമർശത്തോടുള്ള പ്രതിഷേധം കൂടിയാണ് ഈ അപ്പ കച്ചവടം.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







