Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഖമനയിയുടെ വിലാപയാത്രയ്ക്കിടെ ട്രംപിന്റെ പരിഹാസം: ‘ഒറ്റ വെടിക്ക് തീർക്കാവുന്നതേയുള്ളൂ’

മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ പ്രകോപനപരമായ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചടങ്ങുകൾക്കായി ഒത്തുകൂടിയ ഇറാന്റെ മുഴുവൻ ഭരണനേതൃത്വത്തെയും ഒരൊറ്റ ലക്ഷ്യത്തിലൂടെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് ‘ആക്സിയോസ്’ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടത്. എന്നാൽ, പിന്നീട് ചർച്ചകൾ നടത്താൻ ആരും അവശേഷിക്കില്ല എന്നതിനാലാണ് അതിന് മുതിരാത്തതെന്നും അദ്ദേഹം പരിഹസിച്ചു.

ഇറാനിയൻ ജനത ഖമനയിയെ വെറുക്കുകയാണെന്നാണ് താൻ കരുതിയതെന്നും, വിലാപയാത്രയിൽ നേതാക്കൾ വികാരാധീനരായി കരയുന്നതുകണ്ട് താൻ അദ്ഭുതപ്പെട്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. സംസ്കാര ചടങ്ങുകൾ പ്രമാണിച്ച് ഇരുപക്ഷവും ഒരാഴ്ചത്തേക്ക് ആക്രമണങ്ങളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Advertisement

കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനയിയുടെയും കുടുംബാംഗങ്ങളുടെയും ഭൗതികശരീരങ്ങൾ നിലവിൽ ടെഹ്റാനിൽ പൊതുദർശനത്തിലാണ്. സുരക്ഷാ ഭീഷണികൾ കാരണമാണ് കബറടക്കം വൈകിയത്. അതേസമയം, ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാൽ ഇറാന്റെ പുതിയ നേതാവും ഖമനയിയുടെ മകനുമായ മുജ്തബ ഖമനയി ചടങ്ങുകളിൽ നിന്ന് മാറിനിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വായിക്കാൻ👇

https://www.youtube.com/@JanaShabdamNews

website 👇

https://janashabdamnews.com

വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews  #janashabdham #trending #awards #malayalamnews #malayalam 

#growyourchannel #moresubscribers2026

#indianews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement