Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അമ്മയെയും അനുജനെയും വകവരുത്താൻ ചാറ്റ്ജിപിടിയെ കൂട്ടുപിടിച്ച് പതിനേഴുകാരൻ; ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൃത്രിമബുദ്ധി പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടിയെ കൂട്ടുപിടിച്ച് സ്വന്തം കുടുംബത്തെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയ പതിനേഴുകാരൻ പിടിയിൽ. അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലുള്ള ആക്ടണിലാണ് പ്രവാസി സമൂഹത്തെയും അമേരിക്കൻ ജനതയെയും നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദ് (17) ആണ് അമ്മ സുധാ വെങ്കിടേശൻ (45), അനുജൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയത്.  സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കാൻ അർജുൻ അതീവ തന്ത്രപരമായാണ് ചാറ്റ്ജിപിടിയെ ഉപയോഗിച്ചതെന്ന് മിഡിൽസെക്സ് ഡിസ്ട്രിക്റ്റ് അറ്റോർണി മരിയൻ റയാൻ വ്യക്തമാക്കി.  നേരിട്ട് കൊലപാതക വിവരങ്ങൾ ചോദിച്ചാൽ ചാറ്റ്ബോട്ട് തടയുമെന്നതിനാൽ, ഒരു ക്രൈം-ഗോഥിക് കഥ എഴുതാനെന്ന വ്യാജേനയാണ് അർജുൻ ഇതിനെ സമീപിച്ചത്.Â

കുടുംബാംഗങ്ങളെ കഥയിലെ കഥാപാത്രങ്ങളാക്കി മാറ്റി, അവരെ എങ്ങനെ കൊലപ്പെടുത്താം, എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങൾ അർജുൻ എഐയോട് ചോദിച്ചറിഞ്ഞു.  ഈ പദ്ധതിയാണ് സ്വന്തം കുടുംബത്തിന് നേരെ പ്രതി പ്രയോഗിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം പുറംലോകമറിയുന്നത്.

⁠#CrimeNews⁠ ⁠#AIMisuse⁠ ⁠#ChatGPT⁠ ⁠#Janashabdamnews #TechNews⁠ ⁠#BreakingNewsMalayalam⁠ ⁠#KeralaReels⁠ ⁠#ViralNews⁠ ⁠#WorldNewsMalayalam⁠ ⁠#InstaNews⁠ ⁠#AIAlert⁠

Advertisement


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

ഈ വാർത്ത വിശദമായി അറിയാൻ  വീഡിയോ കാണുക 👇

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement