Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥയിൽ ആശ്വാസകരമായ വഴിതിരിവ്. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന്, ഇറാനുമേൽ നടത്താനിരുന്ന പുതിയ സൈനികാക്രമണങ്ങളിൽ നിന്ന് ഡൊണാൾഡ് ട്രംപ് താത്ക്കാലികമായി പിന്മാറി.

സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ നയതന്ത്ര ഇടപെടലുകളെത്തുടർന്ന് ഇരുപക്ഷവും തമ്മിൽ ഒരു സമാധാന കരാറിനുള്ള രൂപരേഖ തയ്യാറായിക്കഴിഞ്ഞതായി ആണ് റിപ്പോർട്ടുകൾ. സംഘർഷം വഷളാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക, ഇറാന്റെ ആണവ ഭീഷണിക്ക് വിരാമമിടുക തുടങ്ങിയ വ്യവസ്ഥകൾ വേഗത്തിൽ യാഥാർത്ഥ്യമാക്കുമെന്ന വിശ്വാസത്തിൻ്റെ പുറത്താണ് ഈ ധാരണ. ചർച്ചകൾ വേഗത്തിൽ മുന്നോട്ട് പോയില്ലെങ്കിൽ നിലപാട് മാറ്റുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. യു.എസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന നിലപാടിലാണ് ഇറാൻ

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#USIranRelations #MiddleEastCrisis #DonaldTrump #IranNews #BreakingNews #PeaceDeal #WorldNews #MalayalamNews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement