പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നു താമസം.
2020-ൽ പെൺകുട്ടിയുടെ അമ്മ വിദേശത്തുവെച്ച് രോഗം ബാധിച്ചു മരണപ്പെട്ടു.
അമ്മയുടെ മരണശേഷമാണ് പിതാവിൽ നിന്ന് അതിക്രമങ്ങൾ നേരിടേണ്ടി വന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കുട്ടി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിദേശത്തുവെച്ചാണ് ആദ്യമായി പീഡനത്തിനിരയായത്.
പിന്നീട് ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷവും പീഡനം തുടർന്നു. നിലവിൽ പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി.
നാട്ടിലെത്തിയ ശേഷം കൊല്ലം ജില്ലയിലുള്ള ഒരു സ്കൂളിലാണ് പെൺകുട്ടി പഠിക്കുന്നത്. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി താൻ നേരിട്ട ക്രൂരതകൾ കൗൺസിലറോട് തുറന്നുപറഞ്ഞത്.
വിവരമറിഞ്ഞ സ്കൂൾ അധികൃതർ ഉടൻ തന്നെ ചൈൽഡ്ലൈൻ (Childline) പ്രവർത്തകരെ അറിയിക്കുകയും, തുടർന്ന് കൊട്ടാരക്കര പോലീസിൽ പരാതി നൽകുകയുമായിരുന്നു. ആദ്യഘട്ടത്തിൽ കൊട്ടാരക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സംഭവം നടന്ന പരിധി കണക്കിലെടുത്ത് പിന്നീട് അടൂർ പോലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026







