Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സൗദിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം: പ്രവാസികളടക്കം 73 പേർക്ക് പരുക്ക്; ശക്തമായി തിരിച്ചടിക്കുമെന്ന് സഖ്യസേന

സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകളെ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതർ നടത്തിയ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടം. അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും വിദേശ പ്രവാസികളും ഉൾപ്പെടെ 73 പേർക്ക് പരുക്കേറ്റു.ആക്രമണം സൗദിയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും അതീവ ഗുരുതരമായ സാഹചര്യമാണിതെന്നും സൗദി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആക്രമണത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി ശക്തമായ സൈനിക തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യമനിലെ അൽ ജോഫ് പ്രവിശ്യയിലുള്ള തടവുകേന്ദ്രത്തിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ കുട്ടിയടക്കം ഏഴുപേർ കൊല്ലപ്പെട്ടതായി ഹൂതികൾ ആരോപിച്ചെങ്കിലും, ഇതിനോട് സൗദി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യെമൻ സർക്കാരും ഹൂതികളും തമ്മിലുള്ള വെടിനിർത്തൽ ധാരണകൾ തകർന്നതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വരുംദിവസങ്ങളിൽ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തിയേക്കുമെന്നാണ് സൂചന. വിദേശികൾക്കും പരുക്കേറ്റ പശ്ചാത്തലത്തിൽ പ്രവാസി സമൂഹവും കടുത്ത ആശങ്കയിലാണ്.

#JanaShabdamnews #SaudiArabia #SaudiNews #GulfNews #HouthiAttack #Abha #Jizan #SaudiCoalition #MiddleEastNews #MalayalamNews #KeralaNews #BreakingNewsMalayalam #PravasiMalayali #GulfMalayali

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement