Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വീടിൻ്റെ സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: ആറര പവനും പണവും കവർന്നു , രണ്ട് സ്ത്രീകൾ അറസ്റ്റിൽ;.

തൃശ്ശൂർ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി സുജാത (28), പാപ്പിനിവട്ടം സ്വദേശി റോജ (43) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 70 കാരിയായ കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണ്ണലയാണ് തട്ടിപ്പിനിരയായത്. പുൽതൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകൾ സംസാരത്തിനിടെ വീടിന് കടുത്ത സർപ്പദോഷമുണ്ടെന്നും മകന് പാമ്പുകടിയേൽക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞ് വീട്ടമ്മയെ ഭയപ്പെടുത്തി. ദോഷപരിഹാരത്തിനായി സ്വർണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും ഉണ്ടാക്കി പൂജിക്കണമെന്ന് വിശ്വസിപ്പിച്ചു.

ഭയന്നുപോയ വീട്ടമ്മ സ്വന്തം ആഭരണങ്ങളും മരുമകളുടെ മാലയുമടക്കം ആറര പവൻ സ്വർണ്ണവും 6,500 രൂപയും തുടർന്ന് പ്രതികൾക്ക് കൈമാറി. ഏകദേശം 6,75,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. മോഷണ മുതലായ 48 ഗ്രാം സ്വർണ്ണം പ്രതികൾ വിൽപ്പന നടത്തിയ ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ നിന്ന് പോലീസ് വീണ്ടെടുത്തു. ഓർക്കുക! അപരിചിതരായ വ്യക്തികൾ വീടുകളിലെത്തി പൂജകളുടെയോ ജോത്സ്യത്തിന്റെയോ പേരിൽ ഭയപ്പെടുത്തി പണമോ സ്വർണ്ണമോ ആവശ്യപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കുക.

#KeralaPolice #ThrissurNews #janashabdamnews #KeralaCrimeNews #FraudAlert #PublicAwareness #CrimeUpdates #MalayalamNews #ReelsKerala #StaySafe

Advertisement


ഈ വാർത്ത വിശദമായി അറിയാൻ  വീഡിയോ കാണുക 👇

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement