ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാർ സ്വദേശിയായ മദൻ മുഖിയയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ മീനാദേവി, കാമുകൻ ലല്ലൻ ശർമ്മ എന്നിവരെ ഡെറാഡൂൺ പോലീസ് അറസ്റ്റ് ചെയ്തു.
വർഷങ്ങളായി മീനാദേവിയും അയൽവാസിയായ ലല്ലൻ ശർമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. രണ്ടു ദിവസം മുൻപ് ലല്ലൻ്റെ മൊബൈൽ ഫോണിൽ ഭാര്യയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മദൻ കണ്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇത് ചോദ്യം ചെയ്യുകയും ബന്ധം പുറത്തുപറയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ ഇരുവരും ചേർന്ന് മദനെ വകവരുത്താൻ പദ്ധതിയിടുകയായിരുന്നു.

മദ്യം കഴിക്കാനെന്ന വ്യാജേന മദനെ മാണ്ടു വാലയിലെ വനമേഖലയിലേക്ക് ഭാര്യ വിളിച്ചുവരുത്തി. അവിടെ കാത്തുനിന്ന കാമുകനുമൊത്ത് ചേർന്ന് കത്തി ഉപയോഗിച്ച് മദന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കൊക്കയിലേക്ക് തള്ളുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതികൾ വലയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.
#janashabdamnews #CrimeNews #Dehradun #ShockingNews #MurderCase #PoliceArrest #CrimeBranch #MalayalamNews #LatestUpdates
വിശദമായി അറിയാൻതാഴെയുള്ള വീഡിയോ പൂർണ്ണമായി കാണുക!
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535






