Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ചെങ്കടൽ തീരം ഹൂതികളുടെ കൈകളിൽ; ആഗോള എണ്ണവിപണിയിൽ ആശങ്ക!

പശ്ചിമേഷ്യൻ യുദ്ധമുഖത്ത് അന്താരാഷ്ട്ര ചരക്കുനീക്കത്തെ മുൾമുനയിലാക്കി യെമനിൽ ഹൂതികളുടെ വൻ സൈനിക മുന്നേറ്റം. തന്ത്രപ്രധാനമായ മോഖ തുറമുഖം ഉൾപ്പെടെ യെമന്റെ ചെങ്കടൽ തീരപ്രദേശം മുഴുവൻ ഹൂതി വിമതർ പിടിച്ചെടുത്തു. വ്യാഴാഴ്ച യെമനിലെ പ്രധാന തുറമുഖ നഗരമായ മോഖ ഹൂതികൾ പിടിച്ചെടുത്തിരുന്നു. ഇതോടെ ആഗോള സമുദ്ര വ്യാപാരത്തിന്റെ ജീവനാഡിയായ ബാബ് അൽ-മന്ദബ് കടലിടുക്ക് പൂർണ്ണമായും ഇവരുടെ നിരീക്ഷണത്തിലും ആക്രമണ പരിധിയിലുമായി.ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ചെങ്കടൽ വഴി ക്രൂഡ് ഓയിൽ കയറ്റുമതി നടത്തിയിരുന്ന സൗദി അറേബ്യയ്ക്ക് ഇത് കനത്ത തിരിച്ചടിയാണ്. സൗദി അറേബ്യ തങ്ങളുടെ കിഴക്കൻ എണ്ണപ്പാടങ്ങളിൽ നിന്ന് ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ വഴി ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തെത്തിച്ചായിരുന്നു പ്രധാനമായും എണ്ണ കയറ്റുമതി ചെയ്തിരുന്നത്. ബാബ് അൽ-മന്ദബിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണ ഭീഷണി ഉയർന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുമെന്ന ആശങ്ക ശക്തമായി. ഈ തന്ത്രപ്രധാന നീക്കത്തിലൂടെ മേഖലയിൽ ഇറാന് വ്യക്തമായ മേൽക്കൈ ലഭിച്ചതായാണ് വിലയിരുത്തൽ. അതേസമയം, ഹൂതി കേന്ദ്രങ്ങൾക്കെതിരെ നേരിട്ട് വ്യോമാക്രമണം നടത്തണമെന്ന സൗദിയുടെ ആവശ്യം യുഎസ് നിരസിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

#Janashabdamnews #RedSeaCrisis #YemenWar #Houthis #MiddleEastUpdates #GlobalEconomy #OilPrices #BabAlMandeb #WorldNewsMalayalam #SaudiArabia #BreakingNews

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement