Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; കൂട്ടിരിപ്പുകാരനായ യുവാവ് കസ്റ്റഡിയിൽ!

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വാർഡിൽ ചികിത്സയിലുള്ള പിതാവിന് കൂട്ടിരിപ്പുകാരനായി എത്തിയ 22-കാരനാണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്.
വാർഡ് നമ്പർ 203-ന് സമീപത്തുള്ള ശുചിമുറിയിലാണ് സംഭവം. വാർഡിൽ ചികിത്സയിലുള്ള മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി ശുചിമുറിയിൽ കയറിയ സമയത്ത്, മുകൾഭാഗത്തുനിന്ന് മൊബൈൽ ഫോൺ വഴി ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ യുവതി ബഹളം വെക്കുകയും പുറത്തിറങ്ങി വിവരം വാർഡിലുള്ളവരെയും ആശുപത്രി സുരക്ഷാ ജീവനക്കാരെയും അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ മറ്റെവിടെയെങ്കിലും പങ്കുവെച്ചിട്ടുണ്ടോയെന്നും മുൻപും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്നും കണ്ടെത്താൻ ഫോൺ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത , ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Advertisement

#janashabdamnewട #Kozhikode #KozhikodeMedicalCollege #KeralaPolice #CrimeNews #KeralaNews #MedicalCollege #LatestNewsMalayalam #SafetyFirst #BreakingNews

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement