ഹോർമൂസിൽ കപ്പലുകൾക്ക് നേരെ ഇറാനാണ് ആക്രമിച്ചതെന്നും അതിനുള്ള ശക്തമായ തിരിച്ചടിയാണിതെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് പറയുന്നത്.ഇതോടെ
ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഇന്നലെ ആക്രമണമുണ്ടായിരുന്നു.ഇറാന്റെ പരമോന്നത നേതാവ് അലി ഖമനായിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കാനിരിക്കെയാണ് ഗൾഫ് മേഖലയെ വീണ്ടും ആശങ്കയിലാക്കി അമേരിക്കയുടെ ഈ സൈനിക നീക്കം.
ഇതിനിടെ, യുഎസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഇറാഖ് സന്ദർശനം വെട്ടിച്ചുരുക്കി തെഹ്റാനിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാത്രി ഇറാഖിലെ നജഫിലെത്തിച്ച ഖമനായിയുടെ മൃതദേഹത്തെ അനുഗമിക്കാനും, ഇറാഖ് സർക്കാർ പ്രതിനിധികളുമായി സുപ്രധാന ചർച്ചകൾ നടത്താനുമായിരുന്നു അദ്ദേഹം എത്തിയത്. എന്നാൽ പുതിയ സാഹചര്യത്തിൽ അദ്ദേഹം ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അമേരിക്കൻ ആക്രമണത്തിൽ
നിരവധി പേർക്ക് പരിക്കേറ്റതായും, ഇവരെ മിനാബ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങൾ ഇനിയും തുടരുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, അമേരിക്കൻ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#USAttackIran#IranUSConflict#StraitOfHormuz#BreakingNews#MiddleEastTension#GulfNews#IranNews#USMilitary#WarUpdates
#MalayalamNews#KeralaNews#JanaShabdamNews#BreakingNewsMalayalam#ഇറാൻ#അമേരിക്ക#യുദ്ധവാർത്തകൾ#അന്താരാഷ്ട്രവാർത്തകൾ
#AliKhamenei#MasoudPezeshkian#BandarAbbas#Qeshm#Sirik#Tehran#uscentralcommand#JanaShabdamNews #JanaShabdam#MalayalamNews#KeralaNews#BreakingNewsMalayalam#NewsUpdates#KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #OnlineNewsKerala
See less






