Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇ.ഡിയുടെ കത്ത് രാഷ്ട്രീയ ബോംബ്; ലക്ഷ്യം തെരുവ് പോരോ? കുളം കലക്കി മീൻ പിടിക്കാൻ ബി.ജെ.പിയും!


സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റാണ് ഉയർത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ വീണയുടെ എക്സാലോജിക് കമ്പനി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം.
എന്നാൽ, കേന്ദ്ര ഏജൻസിയുടെ ഈ അസാധാരണ നീക്കത്തിന് പിന്നിൽ ബി.ജെ.പിയുടെ “കുളം കലക്കി മീൻ പിടിക്കൽ” തന്ത്രമാണെന്ന വിലയിരുത്തലും ഒപ്പം ശക്തമാകുന്നുണ്ട്.
സാമ്പത്തിക തിരിമറികളോ കള്ളപ്പണം വെളുപ്പിക്കലോ കണ്ടെത്തിയാൽ സ്വന്തം നിലയിൽ ECIR രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്യാനും നേരിട്ട് റെയ്ഡും അറസ്റ്റും നടത്താനും ഇ.ഡിക്ക് ആവശ്യത്തിന് നിയമപരിരക്ഷയും വിപുലമായ അധികാരങ്ങളുമുണ്ട്. എന്നിട്ടും ആ വഴി തെരഞ്ഞെടുക്കാതെ, പി.എം.എൽ.എ സെക്ഷൻ 66(2) ചൂണ്ടിക്കാട്ടി പന്ത് സംസ്ഥാന പോലീസിന്റെ കോർട്ടിലേക്ക് തട്ടിയിട്ടത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. സ്വന്തം അധികാരം പ്രയോഗിച്ച് നടപടിയെടുക്കുന്നതിന് പകരം സംസ്ഥാന പോലീസിനോട് കേസെടുക്കാൻ ആവശ്യപ്പെടുമ്പോൾ, ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടാകും എന്ന് കേന്ദ്രത്തിന് വ്യക്തമായി അറിയാം. ഇതിലൂടെ കേരളത്തിലുടനീളം സി.പി.എമ്മും കോൺഗ്രസും തമ്മിൽ വലിയ തെരുവ് പോരും സംഘർഷങ്ങളും സൃഷ്ടിക്കുക, ആ കലുഷിതാന്തരീക്ഷത്തിനിടയിലൂടെ ബി.ജെ.പിക്ക് രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യമാണ് കേന്ദ്ര നേതൃത്വത്തിനുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

ഇ.ഡി അയച്ച 25 പേജുള്ള റിപ്പോർട്ടും രേഖകളും പോലീസ് മേധാവിക്ക് ലഭിച്ചതോടെ സർക്കാർ തലത്തിൽ നിർണായക കൂടിയാലോചനകൾ നടന്നുവരികയാണ്. മുഖ്യമന്ത്രി VD സതീശൻ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി രണ്ട് മണിക്കൂറോളം ചർച്ചകൾ നടത്തി. കേന്ദ്രം വെച്ച കെണിയിൽ കുടുങ്ങരുത് എന്നാണ് രമേശ് ചെന്നിത്തലയുടെ ഈ വിഷയത്തിലെ നിലപാട്. തിടുക്കപ്പെട്ട് നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡിക്ക് സംസ്ഥാന പോലീസിനോട് നിർദ്ദേശിക്കാൻ കഴിയില്ലെങ്കിലും, കേന്ദ്ര ഏജൻസിയുടെ കത്ത് പൂർണ്ണമായി തള്ളിക്കളയാനും സർക്കാരിനാവില്ല. അതിനാൽ കൃത്യമായ നിയമോപദേശം തേടിയ ശേഷം തുടർനടപടികൾക്കായി റിപ്പോർട്ട് വിജിലൻസിന് കൈമാറാനാണ് ആഭ്യന്തര വകുപ്പിലെ ധാരണ. നിയമപ്രകാരം സിറ്റിംഗ് എം.എൽ.എമാർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് സ്പീക്കറുടെ അനുമതിയും ആവശ്യമാണ്. മാസപ്പടി വിഷയത്തിൽ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇ.ഡിയുടെ കണ്ടെത്തലുകളെന്ന് ചില ഉന്നത യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.അഴിമതി നിരോധന നിയമപ്രകാരം കൃത്യമായ അന്വേഷണവും തുടർനടപടികളും ഉണ്ടായേ തീരൂ എന്ന നിലപാടിലാണ് ഇവർ. ഇതും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

അതേസമയം ഇ.ഡിയുടേത് തികച്ചും രാഷ്ട്രീയ പ്രേരിതമായ നീക്കവും രാഷ്ട്രീയ പകപോക്കലുമാണെന്ന് പിണറായി വിജയനും സി.പി.എം സംസ്ഥാന നേതൃത്വവും തുറന്നടിച്ചു. കരാർ ഒപ്പിടുന്ന കാലത്ത് മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവല്ലായിരുന്നുവെന്നും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം രാഷ്ട്രീയ നാടകങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Advertisement

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ED യുടെ കൊച്ചി സോണൽ ഓഫീസിൽ നൂറിലധികം പ്രധാന ഇ.സി.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പ്രതിവർഷം നൂറുകണക്കിന് അന്വേഷണങ്ങളും നടക്കുന്നുണ്ട്.ഇതെല്ലാം ED നേരിട്ടാണ് നടത്തുന്നത്.കേരളത്തിൽ രജിസ്റ്റർ ചെയ്ത പി.എം.എൽ.എ കേസുകളിൽ 53-ലധികം കേസുകളിൽ ഇ.ഡി ഇതിനോടകം പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ പരാതി സമർപ്പിച്ചിട്ടുണ്ട്.വിവിധ സാമ്പത്തിക തട്ടിപ്പുകൾ, സ്വർണ്ണക്കടത്ത്, സഹകരണ ബാങ്ക് ക്രമക്കേടുകൾ, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുമുണ്ട്.

ഇ.ഡിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്താകെ 8,800 ലധികം PMLA കേസുകളും 44,000-ലധികം FEMA കേസുകളുമാണ് ഇതുവരെ അന്വേഷണ പരിധിയിൽ വന്നിട്ടുള്ളത്. ഈ കേസുകളിൽ എല്ലാം ED നേരിട്ട് ECIR ഇട്ട് കേസ് എടുക്കുമ്പോൾ സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മാത്രം സംസ്ഥാന സർക്കാരിനെ കൊണ്ട് കേസ് എടുപ്പിക്കാനുള്ള നീക്കമാണ് രാഷ്‌ടീയ കൗതുകം ജനിപ്പിക്കുന്നത്. കേന്ദ്ര ഏജൻസിയുടെ കത്ത് വലിയൊരു രാഷ്ട്രീയ ആയുധമാക്കി മാറ്റി ഇരു മുന്നണികളെയും തമ്മിലടിപ്പിക്കാനുള്ള നീക്കങ്ങളിലേക്കും, തെരുവുപോരിലേക്കും കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളിലേക്കും എത്തിക്കാനാണ് പരിശ്രമം. ഇ.ഡിയുടെ ‘രാഷ്ട്രീയ ബോംബി’ൽ ആര് മുതലെടുപ്പ് നടത്തുമെന്ന ചോദ്യമാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഉയരുന്നത്

#Janashabdamnews #KeralaPolitics #EDReport #PinarayiVijayan #MuhammadRiyas #KeralaNews #CPM #Congress #BJP #BreakingNewsKerala #PoliticalControversy

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement