Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

എസ് എസ് എഫ് വിദ്യാർത്ഥി സമ്മേളനംഏപ്രിൽ 29 ന് നിരണത്ത് നടക്കും.ജില്ലയിലെ എല്ലാ സെക്ടറുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കും.

എസ് എസ് എഫ് ലഹരി വിരുദ്ധ സമരങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നീണ്ട് 53 വർഷക്കാലം നമ്മൾ ഉയർത്തിപ്പിടിച്ച ധാർമിക വിപ്ലവം സിന്ദാബാദ് എന്ന മുദ്രാവാക്യം അഭിസംബോധന ചെയ്ത സമൂഹത്തിലെ വിവിധതരം മൂല്യച്യുതികൾ ചരിത്രമായി നമ്മുടെ മുമ്പിലുണ്ട്. ആവശ്യങ്ങളായിരുന്നു നമ്മുടെ പ്രമേയങ്ങളെ നിർണയിച്ചത്. ലക്ഷ്യമായിരുന്നു നമ്മെ മുന്നോട്ട് നയിച്ചത്. ജനുവരി ആദ്യവാരം നമ്മൾ ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ മുന്നോട്ടുവെച്ച പ്രമേയം ‘അധികാരി കളെ നിങ്ങളാണ് പ്രതി’ എന്നായിരുന്നു. സമൂഹത്തിൽ ലഹരി ഉപയോഗി ക്കുന്നവർ വർദ്ധിക്കുകയും നിർമാർജന പ്രവർത്തനങ്ങൾ കേവല പദ്ധതിക ളായി പരിണമിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ഉണർന്നു പ്രവർ ത്തിക്കേണ്ട വിവിധ തലങ്ങളിലുള്ള അധികാരി വർഗത്തോട്, വിദ്യാർഥി കൾ കൈവിട്ടുപോകുന്നതിൻ്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്ന് എസ് എസ് എഫ് ഉന്നയിച്ചത്.

ഇതിന്റെ ഭാഗമായി വിവിധ പഞ്ചായത്ത് ഓഫീസ് ധർണ്ണകളും എസ് പി ഓഫീസ് മാർച്ചുകളും ബോധവൽക്കരണ സംഗമങ്ങളും നിവേദന സമർപ്പണങ്ങളും വിവിധ ഘടകങ്ങളിലായി എസ് എസ് എഫ് സംഘ ടിപ്പിച്ചിട്ടുണ്ട്. ലഹരിയുടെ സ്വാധീനം വെളിപ്പെടുത്തുന്ന ക്രിമിനൽ കുറ്റങ്ങൾ ഈ കാലയളവിൽ കൂടുതൽ ദൃശ്യമായതോടെ എസ് എസ് എഫ് ഉന്നയിച്ച ജാഗ്രതയിലേക്ക് അധികാരികൾ എത്തിച്ചേർന്നിരിക്കുന്നു. എന്നാൽ, നിർമാർജ്ജനവുമായി ബന്ധപ്പെട്ട് വിവിധ അധികാര കേന്ദ്ര ങ്ങൾ മുന്നോട്ടുവെക്കുന്ന പ്രവർത്തന പദ്ധതികൾ പലതും അടിസ്ഥാന കാരണങ്ങളെ സ്പർശിക്കാതെ ആധിപത്യ മനോഭാവത്തോടു കൂടെ അമർച്ച ചെയ്യാനുള്ള ശ്രമമാണ്.

വ്യാപകമായ വാർത്താ പ്രക്ഷേപണവും ഭീതി ജനിപ്പിക്കലും രൂപപ്പെടുത്തുന്ന ലഹരി ഉപയോഗങ്ങളുടെ സാമാന്യവൽക്കരണത്തെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പുതിയ ജനറേഷൻ കൈവിട്ടുപോയെന്ന മനോഭാവം രൂപപ്പെടുത്തുന്ന ചർച്ചകളും ഇടപെടലുകളും നേരിനോട് നീതിപുലർത്തുന്നതല്ലെന്ന് എസ് എസ് എഫ് തിരിച്ചറിയുന്നു. വിദ്യാർഥി സമൂഹത്തിന്റെ നന്മയെ അംഗീകരിക്കാനും ശരികളോടുള്ള അവരുടെ
ആഭിമുഖ്യത്തെ പ്രോത്സാഹിപ്പിക്കാനും ഉള്ള ശ്രമങ്ങൾക്ക് പകരം കുറ്റപ്പെടുത്തുന്ന മനോഭാവങ്ങൾ കൊണ്ട് എന്ത് സന്ദേശമാണ് സമൂഹം നൽകുന്നത്?

Advertisement

ഇവിടെയാണ് എസ് എസ് എഫ് വിദ്യാർഥികളിലെ ശരികളെ ആഘോഷിക്കുന്നത്. നേരിനോടൊപ്പം നിൽക്കാനുള്ള വിദ്യാർഥി സമൂഹ ത്തിന്റെ ആർജ്ജവത്തെ കാണാതിരുന്നുകൂടാ. പശ്ചാത്യ രാജ്യങ്ങളിൽ വരെ നടന്ന ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭങ്ങൾ മനുഷ്യത്വത്തോടൊപ്പം നിൽക്കാനുള്ള പുതിയ ജനറേഷൻ വിദ്യാർഥി കളുടെ സമർപ്പണത്തിൻ്റെ പ്രദർശനം ആയിരുന്നു. കൂടെയുള്ള സഹപാ റിയുടെ, സമുഹത്തിൽ പിന്നാക്കം നിൽക്കുന്ന മനുഷ്യരുടെ വിഷമങ്ങൾ അറിയാൻ, കഴിയുന്നത് പോലെ അതിൽ പരിഹാരങ്ങൾക്ക് പ്രവർത്തിക്കാൻ 2k കിഡ്‌സ് മുന്നിൽ ഉണ്ടായിരുന്നു. വിവിധ കാരണ ങ്ങൾ പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന വർഗീയ ശക്തി തിരിച്ചറിയാനും സൗഹൃദങ്ങളെ ആഘോഷിക്കാനും പുതിയ തലമുറ കാണിക്കുന്ന താല്‌പര്യം അവരിലെ നന്മയെ വിളിച്ചറി യിക്കുന്നുണ്ട്.
സമൂഹത്തെ കാതങ്ങൾ മുന്നോട്ടു നയിക്കാൻ ശേഷിയുള്ള ഒരു സംഘമാക്കിഈ തല മുറയെ മാറ്റിയിട്ടുണ്ട്. ചർച്ചകളോടും അനുഭവങ്ങളോടും ചേർന്ന് നിന്നുകൊണ്ട് മനുഷ്യത്വം പ്രമേയമായി എടുത്ത് അവർ എടുക്കുന്ന നില പാടുകൾ കൂടുതൽ തെളിച്ചമുള്ളത് കൂടിയാണ്.

വാർത്ത സമ്മേളനത്തിൽ എസ് എസ് എഫ് ജില്ലാ നേതൃത്വം പങ്കെടുത്തു

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌
ടി എ മുഹമ്മദ്‌ അൻസർ ജൗഹരി അദനി
എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി
അഡ്വ.അദ്നാൻ
സെക്രട്ടറി മാരായ
ഷെബിൻ ജൗഹരി അദനി
ഷാഹുദ്ധീൻ
മൻസൂർ സഖാഫി
ആദിൽ

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement