പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ
സർവേ അപാകതകൾ പരിഹരിക്കുന്നതിന് യോഗം ചേർന്നു.
തണ്ണിത്തോട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം അദാലത്ത് നടന്നു. അദാലത്തിൽ ഉയർന്നു വന്ന പരാതികൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി സർവ്വേ ഡയറക്ടർ സാംബശിവ റാവു ഐഎഎസും എംഎൽഎയും ജനപ്രതിനിധികളും ഉയർന്ന സർവ്വേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തണ്ണിത്തോട് പഞ്ചായത്തിലെ കൈവശം ഭൂമികൾ അളന്നു തിട്ടപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ യോഗത്തിൽ നൽകി. ചിറ്റാർ, സീതത്തോട് അരുവാപുലം കലഞ്ഞൂർ പഞ്ചായത്തുകളിലെ സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ സർവ്വേ നടപടികൾക്കായി ക്യാമ്പ് ഓഫീസ് തുറക്കുവാനും തീരുമാനമായി.
യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ,സർവ്വേ ഡയറക്ടർ സാംബശിവരാവുക ഐഎഎസ്, സബ് കളക്ടർ സുമിത്ത് കുമാർ ടാക്കൂർ ഐഎഎസ്, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി ജോർജ്, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ മോഹൻദേവ് തണ്ണിത്തോട് പഞ്ചായത്ത് അംഗങ്ങളായ കെ ജെ ജെയിംസ്, സുലേഖ ടീച്ചർ, സത്യൻ, പത്മകുമാരി, സ്വഫ്രു ഉയർന്ന സർവ്വേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.