കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ കോന്നി പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 2 ദിവസം നീണ്ടുനിന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025 നടന്നു.
സർവശ്രേഷ്ഠ ദിവ്യാഗബാൽ പുരസ്‌കാരജേതാവ് ശ്രീ.ആദിത്യ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി, മാതാ പിതാ ഗുരു ദൈവം, മൊബൈൽ അഡിക്ഷൻ കുട്ടികളിൽ , കഥയരങ്ങ് , ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി , ശാസ്ത്രവും മനുഷ്യനും , പ്രകൃതിയും മനുഷ്യനും എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, പരീക്ഷണങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, കുട്ടികളുടെ വിവിധകലാ പരിപാടികൾ, ശാസ്ത്ര ക്ലാസുകൾ പരീക്ഷണങ്ങൾ,നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയും നടന്നു

.
പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്നേഹപ്രയാണം 825 മത് ദിന സംഗമം ഉദ്ഘാടനവും
Dr. പുനലൂർ സോമരാജൻ നിർവഹിച്ചു.

സമാപന സമ്മേളനം നോവലിസ്റ്റ് തുളസിധരൻ ചാങ്ങമണ്ണിൽ ഉദ്ഘാടനം ചെയ്തു. C.S. സോമൻപിള്ള അധ്യക്ഷത വഹിച്ചു . സിന്ധു പവിത്രൻ, ഗിരീഷ് കുമാർ, സലിൽ വയലാത്തല, S.കൃഷ്ണകുമാർ, ജയചന്ദ്രൻ ഉണ്ണിത്താൻ,
T. ലിജ, വർഗീസ് മാത്യു, കോന്നി വിജയകുമാർ, ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എന്നിവർ സംസാരിച്ചു.