Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മോട്ടോർ സൈക്കിൾ മോഷ്ടിച്ചുകടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ

പത്തനംതിട്ട : പെട്രോൾ പമ്പിന് സമീപം റോഡ് വക്കിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ രാത്രികാല പോലീസ് പട്രോളിംഗ് സംഘം പിടികൂടി. തിരുവനന്തപുരം വട്ടപ്പാറ കുന്നപ്പാറ അർച്ചന ഭവനിൽ ആരോമൽ എന്ന അഖിൽ ( 20), വട്ടപ്പാറ വെങ്കോട് ചെന്തുപ്പൂർ
ചരുവിളാകത്തു പുത്തൻവീട്ടിൽ വിപിൻ വിനോദ്(19) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. എസ് ഐ സി വി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള രാത്രികാലപട്രോളിംഗ് സംഘമാണ് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തി പിടികൂടിയത്. കുരമ്പാല ഇടയാടി പെട്രോൾ പമ്പിനു സമീപം റോഡ് വക്കിൽ വച്ച ബൈക്ക്, ഇന്നു പുലർച്ചെ 4.30 ഓടെ തള്ളിക്കൊണ്ട് പോകുന്നത് പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
പമ്പിന് സമീപത്തുള്ള ടൂവീലർ വർക്ക് ഷോപ്പിൽ നിന്നുമാണ് വാഹനം മോഷ്ടിക്കാൻ ശ്രമിച്ചത്. ചോദ്യം ചെയ്തപ്പോൾ പരിഭ്രമിച്ച യുവാക്കൾ, പെട്രോൾ തീർന്നതിനാൽ തള്ളിക്കൊണ്ടുപോകുയാണെന്ന് മറുപടി പറഞ്ഞു. വിശദമായ പരിശോധനയിൽ താക്കോൽ ഇവരുടെ കയ്യിലില്ലെന്ന് പോലീസിന് ബോധ്യപ്പെട്ടു. തുടർന്ന്, കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ മുക്കാൽ ഭാഗത്തോളം പെട്രോൾ നിറച്ച കുപ്പി, സ്പാനറുകൾ, സ്ക്രൂ ഡ്രൈവർ, ചുറ്റിക, മൊബൈൽ ഫോൺ, തുടങ്ങിയവ കണ്ടു. വാഹനം മോഷ്ടിച്ചുകൊണ്ടുപോവുകയാണെന്ന് സംശയം തോന്നിയപ്പോൾ ഇരുവരെയും, പിടിച്ചെടുത്ത സാധനങ്ങളുമായി സ്റ്റേഷനിൽ എത്തിച്ചു.
പിന്നീട്, ബൈക്കിന്റെ ഉടമയെപ്പറ്റി അന്വേഷിച്ചു, കുരമ്പാല പടിഞ്ഞാറേ പുല്ലം പ്ലാവിൽ സനൽ എന്നയാളുടെ താണ് എന്ന് വ്യക്തമായി. ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസെടുത്തു. 9 ന് രാവിലെ 9.30 ഓടെ പമ്പിനു സമീപം റോഡ് വക്കിൽ ബൈക്ക് വച്ചിട്ട് ജോലിക്ക് പോയെന്നും, പോലീസ് വിളിച്ചപ്പോഴാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞതെന്നും, തുടർന്ന് വാഹനം തിരിച്ചറിഞ്ഞതെന്നും പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന്, പ്രതികളുടെ അറസ്റ്റ് ഇന്ന് രാവിലെ 11 ന് രേഖപ്പെടുത്തി. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement