ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നിർദേശപ്രകാരം
വെച്ചുച്ചിറ പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതിയും പത്തനംതിട്ട ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെച്ചുച്ചിറ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും കൂടി സഹകരണത്തോടെ കോളേജിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നു ക്യാമ്പ്. പ്രോഗ്രാം കോളേജ് പ്രിൻസിപ്പാൾ ഹമീം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്കിലെ ഡോക്ടർ സ്മിത, കോർഡിനേറ്റർ എൽ സ്മിത, വെച്ചുച്ചിറ എസ് എച്ച് ഒ, എം ആർ സുരേഷ്, ജനമൈത്രി സി ആർ ഒ എ എസ് ഐ മനോജ് കുമാർ , ബീറ്റ് ഓഫിസർമാരായ അർജുൻ ഗോപിനാഥ്, അൻസൽ, കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സി ബി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ 41 പേർ പങ്കെടുത്തു.
Home രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു