പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്ത രണ്ടാമത് അവലോകനയോഗം സന്നിധാനത്ത് നടന്നു. ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 11 നാണ് എ ഡി എം അരുൺ കുമാറിന്റെ അധ്യക്ഷതയിൽ യോഗം നടന്നത്. സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജു, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി, ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ വി സുനിൽ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോലീസ്, അഗ്നിശമനസേവാ വിഭാഗം, എക്സൈസ്, റവന്യൂ, മലിനീകരണനിയന്ത്രണബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു. തീർത്ഥാടനകാലം പൂർണവിജയമാക്കാൻ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് തുടർന്നും നീങ്ങുമെന്ന് എ ഡി എം പറഞ്ഞു.
എല്ലാ വകുപ്പുകളുടെയും പ്രവർത്തനം മികച്ചതാണെന്ന് ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. പോലീസ് സംബന്ധമായ പ്രവർത്തനങ്ങൾ സ്പെഷ്യൽ ഓഫീസർ വിശദീകരിച്ചു. ഇതുവരെ ആറേകാൽ ലക്ഷത്തോളം ഭക്തർ ദർശനം നടത്തിയതായി യോഗം വിലയിരുത്തി. കഴിഞ്ഞവർഷത്തേക്കാൾ മൂന്നിരട്ടിയാണിത്. ഭക്തരുടെ ആവശ്യങ്ങൾക്കനുസരിച്ച് ആംബുലൻസ് സേവനം കാലവിളംബം കൂടാതെ കാര്യക്ഷമമായി പ്രവർത്തിക്കണം. കടകളിൽ വ്യക്തമായി കാണത്തക്കവിധം വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം. എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പുവരു
ത്തേണ്ടതാണ്. ദർശനം കഴിഞ്ഞു പോകുന്ന ഭക്തരുടെ കണക്ക് പമ്പയിൽ ദുരന്തനിവാരണവകുപ്പ് രേഖപ്പെടുത്തണം. ഭക്ഷ്യസുരക്ഷാവകുപ്പുമായി ബന്ധപ്പെട്ട ടോൾ ഫ്രീ നമ്പർ കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ടെന്ന് വകുപ്പ് ഉറപ്പാക്കണം. സ്റ്റാഫ് ഗേറ്റിലൂടെ ഭക്തരെ തൊഴാൻ കൊണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ അവലോകനയോഗത്തിൽ പങ്കെടുത്തു.
Home ശബരിമല തീർത്ഥാടനം : വിവിധ വകുപ്പുകളുടെ രണ്ടാമത് അവലോകനയോഗം നടന്നു