Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ആറൻമുള ക്ഷേത്രത്തിൽ പന്ത്രണ്ടു കളഭവും ദശാവതാരച്ചാർത്തും നാളെ തുടങ്ങും

ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വൃഛിക പുലരി മുതൽ ദശാവതാരങ്ങൾ പുനർജനിക്കും. മഹാവിഷ്ണു വിഗ്രഹത്തിലാണ് ഭഗവാൻ്റെ പത്ത് അവതാര രൂപങ്ങളും ചന്ദനം കൊണ്ട് മെനഞ്ഞെടുക്കുക. പന്ത്രണ്ടു കളഭോത്സവവും, പ്രഭാഷണങ്ങളും കലാസന്ധ്യകളും നവംബർ 27 ന് സമാപിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള മഹാക്ഷേത്രമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഏഴാം നൂറ്റാണ്ടു മുതൽ മഹാകവികൾ പാടിപ്പുകഴ്ത്തിയ ആരാധനാലയമാണിത്. വിശ്വോത്തരമായ ഉത്രട്ടാതി വള്ളംകളിയും, ആറൻമുള കണ്ണാടിയും ഉൾപ്പെടെ സവിശേഷതകളും പ്രാചീനതയും സംഗമിക്കുന്ന നാടിൻ്റെ ദേശദേവനാണ് പാർത്ഥസാരഥി.ആറൻമുള ക്ഷേത്രത്തിലെ അനുബന്ധ ചടങ്ങുകളിൽ സവിശേഷതകൾ ഏറെയുള്ള വേറിട്ട ആചാരവും അനുഷ്ഠാനവുമാണ് ദശാവതാരച്ചാർത്ത്. വിഗ്രഹത്തിൽ ചന്ദനം കൊണ്ടാണ് മത്സ്യം മുതലുള്ള 10 അവതാര രൂപങ്ങളും നിർമ്മിക്കുന്നത്. ദേവൻ്റെ രൂപപകർച്ച കാണാൻ ആയിരങ്ങളാണ് എത്തുന്നത്.ഇതോടൊപ്പം 12 ദിവസം നീണ്ടു നിൽക്കുന്ന കളഭ മഹോത്സവും ഉണ്ടായിരിക്കും.
പത്രസമ്മേളനം.
ശബരിമലയുടെ പ്രധാന ഇടത്താവളമായിട്ടും അതിനാവശ്യമായ ഒരുക്കങ്ങൾ നടത്താൻ ദേവസ്വം ബോർഡും സർക്കാരും തയ്യാറായിട്ടില്ല. മുൻപ് ക്ഷേത്രനടയിൽ നിന്നും പമ്പയിലേയ്ക്ക് KSRTC സർവ്വീസ് നടത്തിയിരുന്നു. ഈ സർവ്വീസ് പുനഃസ്ഥാപിക്കുന്നതിനും, ചെങ്ങന്നൂർ, പന്തളം പ്രദേശങ്ങളിൽ നിന്നും KSRTC യിൽ ശബരിമലയ്ക്കു പോകുന്ന തീർത്ഥാടകർക്ക് ആറൻമുളയിൽ തൊഴുത ശേഷം സന്നിധാനത്തേയ്ക്കു പോകാൻ കഴിയും വിധം ബസ് സർവ്വീസ് ക്രമപ്പെടുത്തണമെന്നും ക്ഷേത്രാേപദേശക സമിതി പ്രസിഡൻ്റ് വിജയൻ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരിൽ എന്നിവർ ആവശ്യപ്പെട്ടു.
പത്മ എസ് നായർ, ശ്രീകുമാർ ആലക്കാട്ടിൽ, ഗോപാലകൃഷ്ണൻ നായർ, മുരുകൻ എൻ ആചാരി, ശ്രീജിത്ത് വടക്കേടത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement