Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പിണറായി വിജയനും റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം. എസ്.ഐ.ടി രൂപീകരിക്കും.

FiR ഇല്ലാതെയുള്ള അന്വേഷണത്തിന്
നിർദ്ദേശം.രാഷ്ട്രീയ കേന്ദ്രങ്ങളെ ഇളക്കിമറിച്ച
സിഎംആർഎൽ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനാണ്
ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.


ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ കൈമാറിയ റിപ്പോർട്ടുകളുടെയും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കേസ് അന്വേഷിക്കുന്നതിനായി വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന അനധികൃത സാമ്പത്തിക ഇടപാടുകൾ, വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ മുൻനിർത്തിയാണ് എസ്.ഐ.ടിയുടെ അന്വേഷണം. അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ പുതിയ നീക്കം.

വിശദമായി വീഡിയോയിൽ… 📊👇

Advertisement

#Janashabdamnews #BreakingNews #KeralaPolitics #PinarayiVijayan #VeenaVijayan #MohammadRiyas #CMRL #Exalogic #Vigilance #KeralaNews #PoliticalNews #MalayalamNews #TrendingNews

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement