Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പത്തനംതിട്ടയിലെ വൻ മോഷണസംഘം ചിന്നക്കനാലിൽ പിടിയിൽ; പ്രതികളെ കുടുക്കിയത് കൈയിലെ ടാറ്റൂ!

പത്തനംതിട്ട ജില്ലയിൽ തുടർച്ചയായി കവർച്ച നടത്തിവന്ന അഞ്ചംഗ സംഘത്തെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് അടൂർ പോലീസ് സാഹസികമായി പിടികൂടി. തിരുവല്ല സ്വദേശി വിശാൽ തലവനായ സംഘത്തിലെ ബാക്കി നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്.അടൂർ, പന്തളം, കൊടുമൺ, പത്തനംതിട്ട ഭാഗങ്ങളിലെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ എന്നിവ കുത്തിത്തുറന്ന് പണവും സ്വർണ്ണവും കവരുകയും കൊടുമൺ ബവ്റിജസ് ഔട്ട്‌ലെറ്റിൽ നിന്ന് രണ്ട് കേസ് മദ്യം മോഷ്ടിക്കുകയും ചെയ്തവരാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ ചിന്നക്കനാലിലെ കടയിൽ നിന്ന് 50,000 രൂപയും ഇവർ മോഷ്ടിച്ചിരുന്നു. വെഞ്ഞാറമ്മൂട്ടിൽ നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് സംഘം കറങ്ങിനടന്ന് കവർച്ച നടത്തിയത്.

സിസിടിവി ദൃശ്യങ്ങളിൽ കണ്ട മുഖ്യപ്രതിയുടെ കൈയിലെ ടാറ്റൂ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷൻ വഴിയും നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.ചിന്നക്കനാലിലെ തോട്ടം മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരിൽ നിന്ന് സ്വർണ്ണവും പണവും കണ്ടെടുത്തു. മറ്റ് ജില്ലകളിലെ മോഷണങ്ങളിലും ഇവർക്ക് പങ്കുണ്ടോ എന്ന് അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചുവരികയാണ്.

#janashabdamnews #CrimeNews #KeralaPolice #PathanamthittaNews #Adoor #TheftCase #Chinnakanal #KeralaNews #BreakingNewsMalayalam #CrimeUpdate #InstaNewsKerala

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement