Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ചിറ്റാറിൽ വനത്തിൽ പോയ വയോധികയെ കാണാതായിട്ട് ഒൻപത് ദിവസം; വന്യമൃഗ ആക്രമണ ലക്ഷണങ്ങളില്ല, തിരച്ചിൽ തുടരുന്നു!

കട്ടച്ചിറ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മയെ (84) കാണാതായിട്ട് ഒൻപത് ദിവസം പിന്നിട്ടു . ചിറ്റാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന ഇവർ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് പതിവുപോലെ വനത്തിലേക്ക് പോയത്.
വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് വനമേഖലയിൽ വ്യാപക തിരച്ചിൽ. കുട്ടിയമ്മയെ ഏതെങ്കിലും വന്യമൃഗങ്ങൾ ആക്രമിച്ചതായോ അപായപ്പെടുത്തിയതായോ ഉള്ള യാതൊരുവിധ ലക്ഷണങ്ങളും വനത്തിനുള്ളിൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് തിരോധാനത്തിലെ ദുരൂഹത വർധിപ്പിക്കുന്നു.ചിറ്റാർ, രാജപാറ, തണ്ണിത്തോട് വനപാലകരും ചിറ്റാർ പോലീസും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമും നാട്ടുകാരും ചേർന്ന് ഉൾവനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. ഇടുക്കിയിൽ നിന്നെത്തിച്ച കെ-9 സ്ക്വാഡിലെ ‘എയ്ഞ്ചൽ’ എന്ന പോലീസ് നായയെ ഉപയോഗിച്ച് മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.കുട്ടിയമ്മ കാട്ടിലേക്ക് കയറിയ ഭാഗത്തെ ആളൊഴിഞ്ഞ വീടിന് സമീപത്തുനിന്ന് അവരുടെ തോർത്ത്, പ്ലാസ്റ്റിക് കവർ, വെള്ളക്കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. ഇതിനടുത്ത് കണ്ട വിറക് കുട്ടിയമ്മ ശേഖരിച്ചതാണോയെന്ന് വ്യക്തമല്ല.
ഒൻപത് നാൾ പിന്നിട്ടിട്ടും കുട്ടിയമ്മയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തത് ബന്ധുക്കളെയും നാട്ടുകാരെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

#janashabdannews #Chittar #MissingCase #KeralaNews #PathanamthittaNews #ForestSearch #KeralaPolice #BreakingNewsMalayalam #NewsUpdates #ChittarNews #MalayalamReels

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement