Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മീശപിരിപ്പും കണ്ണുരുട്ടലും ഇനി പടിക്ക് പുറത്ത്; കേരള പൊലീസിനെ ‘ചിരിപ്പിക്കാൻ’ സർക്കാർ!

പൊലീസ് സ്റ്റേഷന്റെ പടി കയറുമ്പോൾ സാധാരണക്കാരന്റെ ചങ്കിലൊരു കൊള്ളിയാൻ മിന്നുന്ന കാലം ഇനി പഴങ്കഥയാകും! മീശ പിരിച്ചും കണ്ണുരുട്ടിയും ചോദ്യം ചെയ്യുന്ന ‘സിനിമ സ്‌റ്റൈൽ’ കാക്കിമാരെ മാറ്റിനിർത്തി, പുഞ്ചിരിയോടെ പരാതിക്കാരെ വരവേൽക്കുന്ന പുതിയൊരു പൊലീസ് സംസ്കാരത്തിന് തുടക്കമിടുകയാണത്രേ സർക്കാർ. പൊലീസുകാരെ ഔദ്യോഗികമായിത്തന്നെ ചിരി പഠിപ്പിക്കാൻ ആഭ്യന്തര വകുപ്പ് ഒരുങ്ങിയിറങ്ങിയിരിക്കുന്നു എന്നാണ് പുതിയ വാർത്ത.
പൊലീസ് ട്രെയിനിംഗ് കോളേജിൽ വെച്ചാണ് ഈ അപൂർവ്വ ‘ചിരി ക്ലാസ്’ അരങ്ങേറുന്നത്. പരാതി പറയാൻ വരുന്നവരോട് മുഖം കറുപ്പിക്കാതെ, പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുക എന്നതാണ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പ്രധാന ഹോംവർക്ക്. തുടക്കത്തിൽ സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് ഈ ‘സ്മൈൽ തെറാപ്പി’. ആദ്യഘട്ടത്തിൽ 20 മിനിറ്റ് നീളുന്ന പരിശീലനമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
വെറുതെ ഒരു കാപട്യച്ചിരി വരുത്തുകയല്ല ലക്ഷ്യം. ജോലി സമ്മർദ്ദത്തിൽ വീർപ്പുമുട്ടുന്ന പൊലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കാനും, സാധാരണക്കാരന് പേടിയില്ലാതെ സ്റ്റേഷനിൽ കയറിച്ചെല്ലാൻ പറ്റുന്ന അന്തരീക്ഷം ഉണ്ടാക്കാനുമാണ് നീക്കം. ചുരുക്കത്തിൽ, പരാതിക്കാരൻ സ്റ്റേഷനിലേക്ക് കയറുമ്പോൾ “എന്താടാ?” എന്ന പതിവ് ചോദ്യത്തിന് പകരം, “പറയൂ, ഞങ്ങൾക്കെങ്ങനെ സഹായിക്കാനാകും?” എന്നൊരു ‘ഹോളിവുഡ് ലെവൽ’ പുഞ്ചിരി പ്രതീക്ഷിക്കാം! എല്ലാം ഭാവന പോലെ നടന്നു കിട്ടിയാൽ ഭാഗ്യം!

#KeralaPolice #JanaShabdamnews #KeralaNews #PoliceUpdate #SmileTraining #Pathanamthitta #KeralaGovt #ViralNewsKerala #PoliceReforms #MalayalamNews #TrendingKerala

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement