Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അട്ടപ്പാടി ഇരട്ടക്കൊല. കൊല്ലപ്പെട്ടത് അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീയും കുഞ്ഞും. പ്രതിയെന്നു കരുതുന്ന ഭർത്താവ് ബംഗാളിലേയ്ക്ക് കടന്നതായി സൂചന.

സംശയത്തെ തുടർന്ന് ഭാര്യയേയും കുഞ്ഞിനേയും കൊന്ന് കഷ്ണങ്ങളാക്കി മൂന്നു ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കിയതായി അറിയുന്നു. യുവതിയുടേയും അഞ്ച് വയസ്സോളം പ്രായമുള്ള പെൺകുട്ടിയുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പുതൂർ ചീരക്കടവ് ഭാഗത്ത് ഇന്നലെ ആണ് പുഴയിൽ ഒഴുകിയെത്തിയ നിലയിൽ ചാക്കുകെട്ടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന.
യുവതിയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്നും ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് . ഭാര്യയിൽ ഇയാൾക്കുള്ള സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നും സംശയമുണ്ട്. 20 ദിവസം മുമ്പാണ് ഇവർ അട്ടപ്പാടിയിൽ എത്തിയത്. ഭർത്താവ് തോട്ടം തൊഴിലാളിയാണ്.കോട്ടത്തറ ഭാഗത്തെ കടയിൽനിന്നാണ് മൃതദേഹങ്ങൾ പൊതിയാൻ ഉപയോഗിച്ച ചാക്കുകൾ വാങ്ങിയതെന്നും അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.


മൃതശരീരങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

#Attappadi #PalakkadNews #KeralaCrime #KeralaNews #BhavaniRiver #Janashabdamnews #CrimeNewsMalayalam #BreakingNewsKerala #KeralaPolice #MalayalamNewsUpdate

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement