Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ജന്മദിന നിറവിൽ മെഗാസ്റ്റാർ മമ്മൂട്ടി: അഭിനയ വിസ്മയത്തിന് ആദരമായി ലോകമെമ്പാടും 40,000 പേരുടെ രക്തദാനം!

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിൽക്കുന്ന അഭിനയ സാമ്രാട്ടിന്റെ ജന്മദിനം, കേവലം ആഘോഷങ്ങൾക്കപ്പുറം ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃകയാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ.1971-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് മമ്മൂട്ടി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചത്. തുടർന്ന് എം.ടിയുടെ തിരക്കഥയിൽ എത്തിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ (1980), നായകനായി അരങ്ങേറിയ ‘തൃഷ്ണ’ (1981) എന്നിവയിലൂടെ മുൻനിരയിലേക്കുയർന്ന താരം പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം വളരുകയായിരുന്നു. ‘മതിലുകൾ’, ‘ഒരു വടക്കൻ വീരഗാഥ’ (1989), ‘വിധേയൻ’, ‘പൊന്തൻ മാട’ (1993), ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ (1998) എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിരുന്ന മമ്മൂട്ടിയെ തേടി, ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ വിസ്മയകരമായ അഭിനയത്തിലൂടെ ഇത്തവണ നാലാമത്തെ ദേശീയ പുരസ്കാരവുമെത്തി. ഇതോടെ നാല് തവണ മികച്ച നടൻ എന്ന അമിതാഭ് ബച്ചന്റെ ചരിത്ര റെക്കോർഡിനൊപ്പം അദ്ദേഹവും പങ്കാളിയായി. ജന്മദിനത്തിൽ മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ. “രക്തദാനം മഹാദാനം” എന്ന സന്ദേശമുയർത്തി ആഗോളതലത്തിൽ 40,000 പേരുടെ രക്തദാനം നടക്കുന്നുണ്ട്.പ്രായത്തെ വെല്ലുന്ന ഊർജ്ജത്തോടും കഥാപാത്രങ്ങളിലെ വ്യത്യസ്തതയോടും കൂടി സിനിമയെ ഇന്നും വിസ്മയിപ്പിക്കുന്ന പ്രിയതാരത്തിന് ജനശ്ശബ്ദം ന്യൂസിൻ്റെ ആയുരാരോഗ്യ ആശംസകൾ നേരുന്നു..

#janashabdamnews #HappyBirthdayMammootty #Mammootty #MegastarMammootty #Mammookka #NationalAwardWinner #Bramayugam #BloodDonationCamp #MalayalamCinema #Mollywood #IndianCinema #MFWA

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement