Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഫാക്ട് ചെക്ക് !ആയങ്കി ബന്ധം , എഐ നിർമ്മിത ചിത്രം പൊളിച്ച്
P ജയരാജൻ:

എഐ വിദ്യ ഉള്ളപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറലാകാൻ വലിയ പണിയൊന്നുമില്ല! പക്ഷേ, ആലോചനയില്ലാതെ എഐ ഉപയോഗിച്ചാൽ അത് എങ്ങനെ തിരിഞ്ഞുകൊത്തും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ കണ്ണൂരിൽ നിന്ന് വരുന്നത്.

കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയുടെ തോളിൽ കൈയിട്ട് നിൽക്കുന്ന സിപിഎം നേതാവ് പി. ജയരാജന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും വൈറലായത്. ആയങ്കി – CPM ബന്ധത്തിൻ്റെ നേർ ചിത്രമായി സംഗതി ഒട്ടേറെ പേർ ഷെയർ ചെയ്തു, രാഷ്ട്രീയ പോരുകൾ കൊഴുത്തു. പക്ഷേ, വ്യാജൻ ഉണ്ടാക്കിയ കില്ലാഡിക്ക് ഒരു ചെറിയ കാര്യത്തിൽ അമളി പറ്റി! ചിത്രം വ്യാജമാണെന്ന് തെളിയിക്കാൻ പി. ജയരാജന് വലിയ ഇൻവെസ്റ്റിഗേഷനൊന്നും വേണ്ടിവന്നില്ല. 27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഇടതുകൈയിലെ പെരുവിരൽ നഷ്ടപ്പെട്ടതാണ്. എന്നാൽ, ഈ അജ്ഞാത എഐ ക്രിയേറ്റർ ചിത്രം ഉണ്ടാക്കിയപ്പോൾ ജയരാജന് നഷ്ടപ്പെട്ട പെരുവിരൽ തിരികെ നൽകി ഒരടിപൊളി ‘ഡിജിറ്റൽ സർജറി’ നടത്തിക്കളഞ്ഞു!“27 വർഷം മുൻപ്നഷ്ടപ്പെട്ട വിരൽ എഐ തിരിച്ച് തന്നു!” എന്ന് ജയരാജൻ തന്നെ തമാശരൂപേണ ഫെയ്‌സ്ബുക്കിൽ കുറിച്ചതോടെ വ്യാജൻ പടച്ചുവിട്ടവർ ട്രോൾ മഴയിൽ മുങ്ങി. ഏതായാലും ഈ ‘വിരൽ വിദ്യ’യ്ക്കെതിരെ പോലീസിൽ പരാതിയും പോയിട്ടുണ്ട്.

Advertisement

വിശദമായി അറിയാൻ  വീഡിയോ കാണുക 👇

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement