ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ ഗാസയിലെ സമാധാന ശ്രമങ്ങൾക്കായി മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളടങ്ങിയ കരാറിന്റെ കരട് ഇസ്രായേൽ തള്ളി. ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

ഹമാസ് പൂർണ്ണമായും എല്ലാ ആയുധങ്ങളും വെച്ചു കീഴടങ്ങാതെ ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം ഒരു തരത്തിലുള്ള പിന്മാറ്റവും നടത്തില്ലെന്ന് നെതന്യാഹു പറഞ്ഞു.യു.എസ് പദ്ധതിയിൽ ഹമാസ് പുതിയ ഭരണസമിതിക്ക് ആയുധങ്ങൾ കൈമാറുന്നതിനൊപ്പം ഇസ്രായേൽ ഘട്ടംഘട്ടമായി സേനാപിന്മാറ്റം നടത്തണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ നിരസിച്ചത്. താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം ഗാസയിലോ വെസ്റ്റ് ബാങ്കിലോ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു.
വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#GazaNews #IsraelGaza #BenjaminNetanyahu #DonaldTrump #MiddleEastUpdates #GazaPeacePlan #BreakingNewsMalayalam #WorldNewsMalayalam #MalayalamNews #TrendingNews #janashabdamnews







