സൗദി അറേബ്യൻ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ ചെങ്കടൽ തീരപ്രദേശത്തെ ജിസാനിലുള്ള എണ്ണ സംസ്കരണ ശാല ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ വീണ്ടും ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെ തുടർന്ന് വലിയ തീപിടിത്തമുണ്ടായതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. അരാംകോയുടെ ഫയർഫൈറ്റിംഗ് സംഘം തീ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സൗദി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ വ്യാവസായിക നഗരത്തിലുള്ള അരാംകോയുടെ ഗ്യാസ് പ്ലാന്റിലും ആക്രമണത്തെ തുടർന്ന് സ്ഫോടനവും തീപിടിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യെമനിൽ സൗദി സഖ്യസേന നടത്തിയ സൈനിക നടപടികൾക്കുള്ള തിരിച്ചടിയാണിതെന്നാണ് ഹൂതികളുടെ വിശദീകരണം. സമീപ ആഴ്ചകളിൽ അരാംകോ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.

#SaudiAramco #HouthiAttack #SaudiArabia #Jizan #Jubail #GulfNews #MalayalamNews #WorldNews #MiddleEast #BreakingNews
വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







