ഖെഷ്ം ദ്വീപിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇറാൻ. കുവൈറ്റിലെ യു.എസ് സൈനിക കേന്ദ്രമായ അഹമ്മദ് അൽ-ജാബർ എയർബേസിന് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഡ്രോൺ ആക്രമണം നടത്തി. എയർബേസിലെ വിമാന താവളങ്ങൾ സാറ്റലൈറ്റ് വാർത്താവിനിമയ സംവിധാനങ്ങൾ, ഉപകരണ സംഭരണശാലകൾ എന്നിവയാണ് ഇറാൻ ലക്ഷ്യമിട്ടത്.

തങ്ങൾക്കെതിരെ തുടർച്ചയായി അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇതെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക ആക്രമണങ്ങൾ വർധിപ്പിക്കുമ്പോൾ, പശ്ചിമേഷ്യയിലുടനീളം യുദ്ധം വിപുലീകരിച്ച് തടയിടാനാണ് ഇറാന്റെ നീക്കം.കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ സംഘർഷം അതിരൂക്ഷമായിട്ടുണ്ട്: ഖെഷ്ം ദ്വീപിലെ ജനവാസ മേഖലയിലടക്കം യു.എസ് നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.ജോർദാനിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തിരുന്നു.

അതേസമയം ജോർദാൻ, ഈജിപ്ത്, ചെങ്കടൽ മേഖലകളിലേക്കും സംഘർഷം പടരുന്നത് പശ്ചിമേഷ്യയെ പൂർണ്ണ തോതിലുള്ള യുദ്ധ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. 🚨
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#MiddleEastConflict #IranVsUSA #KuwaitAttack #IRGC #USMilitary #WorldNewsMalayalam #BreakingNewsMalayalam #KeralaNews #InternationalNews #MiddleEastCrisis #CurrentAffairs






