Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വ്യാജ ലൈംഗികാരോപണത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുപതുകാരന് നേരെ ക്രൂരമർദനം.

രണ്ടു വർഷം മുൻപ് ബൈപാസ് സർജറി കഴിഞ്ഞ യുവാവിനെ കൂടൽ പോലീസ് ക്വാർട്ടേഴ്സിൽ വെച്ച് കാൽവെള്ളയിൽ ചൂരൽകൊണ്ട് തല്ലിച്ചതച്ചതായാണ് പരാതി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നൽകിയ കൂട്ടബലാത്സംഗ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് പോലീസിന്റെ ക്രൂരത പുറംലോകമറിഞ്ഞത്.സ്കൂളിലെ കൗൺസിലിംഗിനിടെ, സഹപാഠികളായ കുട്ടികൾ ഉൾപ്പെടെ പതിനൊന്നോളം പേർ പീഡിപ്പിച്ചു എന്നായിരുന്നു 13-കാരിയുടെ ആദ്യ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തുടർന്ന് നടന്ന പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ താൻ പറഞ്ഞതെല്ലാം കെട്ടുകഥയായിരുന്നുവെന്ന് പെൺകുട്ടി സമ്മതിക്കുകയും ചെയ്തു.വ്യാജ പരാതിയുടെ പേരിൽ ക്രൂരമർദനത്തിനിരയായ യുവാവിന്റെ കുടുംബം കുറ്റക്കാരായ പോലീസുകാർക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

Advertisement

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews  #janashabdham #trending #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement