ഇറാനും യുഎസും തമ്മിലെ ഭിന്നത വീണ്ടും രൂക്ഷമാകുന്നു. 60-ദിവസത്തെ വെടിനിർത്തൽ പ്രകാരം ധാരണയിലെത്തിയ 14-നിർദേശങ്ങൾ പാലിക്കാൻ അമേരിക്ക തയാറാകാത്ത സാഹചര്യത്തിലാണ് യുദ്ധത്തിന് ഇറാൻ തയാറാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കറും സമാധാന ചർച്ചകളിൽ ഇറാന്റെ മുഖ്യ പ്രതിനിധിയുമായ മുഹമ്മദ് ബാഗെർ ഖാലിബാഫ് വ്യക്തമാക്കിയത്.

പേർഷ്യൻ ഗൾഫിൽ ഉൾപ്പെടെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ എംഒയുവിന്റെ ലംഘനമാണ്. അതിനോട് സ്വാഭാവികമായും ഞങ്ങൾ പ്രതികരിക്കും.

എംഒയു പ്രകാരമുള്ള 14-നിർദേശങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് മാത്രമായിരിക്കും ഇനി അമേരിക്കയുമായി ചർച്ച. ഹോർമുസിൽ ഇറാന്റെ നിയന്ത്രണം അംഗീകരിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, ലെബനനിൽ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഇറാനുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് എംഒയുവിലുള്ളതെന്ന് ഇറാൻ പറയുന്നു.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






