പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പൊടിപൊടിക്കുകയാണ്. ഡാൻസാഫ് സംഘം അരിച്ചുപെറുക്കാൻ തുടങ്ങിയതോടെ ലഹരി മാഫിയ ശരിക്കും പെട്ടു. ‘ഡേയ്… സാധനം ഒട്ടുമില്ല, ഇത്തിരിയെങ്കിലും ഒപ്പിക്കാൻ വഴിയുണ്ടോ?’ എന്ന ലഹരി പ്രേമികളുടെ വാട്സാപ് ചാറ്റുകൾ വരെ പൊലീസിന് ചോർന്നുകിട്ടി. എങ്ങനെയെങ്കിലും കസ്റ്റമേഴ്സിന് സാധനം എത്തിക്കാൻ ലഹരി വിൽപനക്കാർ പുതിയ ‘പരീക്ഷണങ്ങളുമായി’ ഇറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൊല്ലം തേവള്ളി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട ഒരു യുവാവിനെ പൊലീസ് പൊക്കാൻ ചെന്നു. പോലീസിനെ കണ്ടതും കക്ഷി ഒറ്റ ഓട്ടം! ഒടുവിൽ പൊലീസ് ഇയാളെ മൽപ്പിടുത്തത്തിലൂടെ കീഴടക്കി. പാന്റ്സിന്റെ പോക്കറ്റിലും ഷർട്ടിലുമൊക്കെ പൊലീസ് അരിച്ചുപെറുക്കി തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല. പക്ഷേ, ലഹരി കയ്യിലുണ്ടെന്ന് പൊലീസിന് ഉറപ്പായിരുന്നു.
ഒടുവിൽ പൊലീസ് ആ ‘അറ്റകൈ പ്രയോഗം’ നടത്തി; പാന്റ്സ് ഒന്ന് താഴ്ത്തി നോക്കിയപ്പോൾ ദാ ഇരിക്കുന്നു… കടുംകൈ! രണ്ടു തുടകളിലും ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച നിലയിൽ കഞ്ചാവ് പൊതികൾ! എന്തായാലും കക്ഷിയെ കയ്യോടെ വെസ്റ്റ് പൊലീസിന് കൈമാറി.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






