Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അയോധ്യയിൽ ‘രാമപ്പണം’ ചോർന്നോ? സംഘപരിവാറിൽ ഭിന്നത; പ്രതിരോധത്തിലായി ബി.ജെ.പി.

Screenshot

രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയുടെ സംഭാവനകളിലും സ്വർണ്ണ-വെള്ളി സാമഗ്രികളിലും വൻ അഴിമതി നടന്നെന്ന ആരോപണം ഉത്തർപ്രദേശ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നു. സംഭാവനപ്പെട്ടികളിലെ പണം എണ്ണുന്നതിനിടെ വൻ ചോർച്ചയുണ്ടായെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തെന്നുമാണ് പ്രധാന ആക്ഷേപം. മുൻ അക്കൗണ്ട്സ് ഇൻ-ചാർജ് മഹിപാൽ സിംഗിന്റെ വെളിപ്പെടുത്തൽ വീഡിയോയും, ഭക്തർ നൽകിയ കിലോഗ്രാം കണക്കിന് വെള്ളി വിളക്കുകൾ കാണാനില്ലെന്ന പരാതിയും വിവാദത്തിന് ആക്കം കൂട്ടി.2026-ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഈ വിഷയം ബി.ജെ.പിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഫണ്ട് ദുരുപയോഗം വ്യക്തമായി അറിയാമെന്ന മുതിർന്ന ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ പ്രസ്താവന പാർട്ടിക്ക് വലിയ തലവേദനയായി. ഇതോടെ സംഘപരിവാറിനുള്ളിലും ഭിന്നത പരസ്യമായി.ആരോപണം കടുത്തതോടെ യോഗി ആദിത്യനാഥ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. “കുറ്റക്കാരെ വെറുതെ വിടില്ല” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവം ജുഡീഷ്യൽ അന്വേഷണത്തിന് വിടണമെന്ന് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആവശ്യപ്പെടുന്നു.ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തിൽ കൃത്യമായ ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്നും പണം സുരക്ഷിതമാണെന്നും ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലേക്കുള്ള പ്രതിദിന സംഭാവനകളിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് വിവാദത്തിന് തൊട്ടുപിന്നാലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിലും സമാനമായ പണമിടപാട് തർക്കങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

Advertisement

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വായിക്കാൻ👇

https://www.youtube.com/@JanaShabdamNews

website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews  #janashabdham #trending #awards #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement