Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഷാപ്പ് കറി കണ്ട് നാവിൽ വെള്ളമൂറും മുൻപ് ഓർക്കുക; കോട്ടയത്തെ ദുരന്തം ഒരു മുന്നറിയിപ്പാണ്!

Screenshot

കപ്പയും മീൻകറിയും കള്ളും… കേൾക്കുമ്പോൾത്തന്നെ നാവിൽ വെള്ളമൂറുന്ന നാടൻ ഷാപ്പ് രുചികൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? എന്നാൽ കോട്ടയത്ത് നിന്ന് കഴിഞ്ഞ ദിവസം വന്ന ആ വാർത്ത ഏറെ ദുഃഖിപ്പിക്കുന്നതാണ്. പരിപ്പിലെ ഷാപ്പിൽ നിന്ന് മീൻ തലക്കറി കഴിച്ച കുമരകം പള്ളിക്കോടംപറമ്പിൽ സ്വദേശിയായ 41 കാരൻ ജ്യോതിഷ് മരണപ്പെടുകയും നാല് സുഹൃത്തുക്കൾ ആശുപത്രിയിലാവുകയും ചെയ്ത സംഭവം നാടൻ ഭക്ഷണപ്രേമികളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിൽ, ഷാപ്പിൽ പോകുമ്പോൾ നമ്മളും, കറിയുണ്ടാക്കുമ്പോൾ ഷാപ്പുകാരും ഓർക്കേണ്ട ചില ‘ലൈഫ് സേവിംഗ്’ ടിപ്പുകൾ പറയാതെ എങ്ങിനെയാണ് ….
ഉപയോഗിക്കുന്ന മീനും ഇറച്ചിയും ഫ്രഷാണെന്ന് ഷാപ്പുകാർ ഉറപ്പാക്കണം. ഫോർമാലിൻ അടിച്ച മീനാണെങ്കിൽ രുചി കൂടുമെങ്കിലും പണി പാളും!കറിക്കൂട്ടുകൾ അരയ്ക്കുന്ന ഇടം തനി നാടൻ ആകാമെങ്കിലും വൃത്തിയുടെ കാര്യത്തിൽ മോഡേൺ ആയിരിക്കണം. ജീവനക്കാർക്ക് ‘ഹെൽത്ത് കാർഡ്’ മസ്റ്റ് ആണ്.
പഴങ്കഞ്ഞി ഓക്കെ, പഴങ്കറി നോ വേ! തലേന്നത്തെ കറി വീണ്ടും ചൂടാക്കി എടുത്തു വെയ്ക്കുന്ന പരിപാടി ഇനി നടപ്പില്ല. കൃത്യമായി വേവിച്ച ഫ്രഷ് ഭക്ഷണം മാത്രം വിളമ്പുക. അമിത നിറമോ, അസ്വാഭാവിക മണമോ രുചിയോ തോന്നിയാൽ ആ വിഭവം വേണ്ടെന്ന് വെക്കുക.
ആരോഗ്യത്തിന് ഹാനികരമായത് കണ്ടാൽ അധികൃതരെ അറിയിക്കാനും മടിക്കേണ്ട, നമ്പർ 1800 425 1125.
രുചി പ്രധാനം തന്നെ, പക്ഷെ ജീവനാണ് അതിലും വലുത്. അതുകൊണ്ട് വയറു നിറയെ കഴിക്കാം, പക്ഷെ ജാഗ്രത വേണം!

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വായിക്കാൻ👇

Advertisement

https://www.youtube.com/@JanaShabdamNews

website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews  #janashabdham #trending #awards #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement