ക്രൈസ്തവ സഭകളും സർക്കാരിനെതിരെ വാളെടുക്കുന്നു.
മദ്യനയം വിവാദച്ചുഴിയിൽ.
കേരള സർക്കാരിന്റെ പുതിയ ‘വീര്യം കുറഞ്ഞ മദ്യനയം കുടിയന്മാർക്ക് സന്തോഷമായോ ഇല്ലയോ എന്നറിയില്ല, പക്ഷേ യു.ഡി.എഫിനകത്ത് ഇപ്പോൾ നല്ല ‘വീര്യമുള്ള’ അടി നടക്കുന്നുണ്ട്. സ്വന്തം പാളയത്തിൽ നിന്ന് തന്നെയാണ് വെടിപൊട്ടുന്നത്. പണ്ട് ബാറുകൾ പൂട്ടിച്ച അതേ മദ്യവിരുദ്ധ പോരാട്ട വീര്യത്തോടെ വി.എം. സുധീരൻ ദാ മുന്നിൽ തന്നെയുണ്ട്. സർക്കാരിന്റെ ഈ ഇളവ് മദ്യലോബികളെ സഹായിക്കാനാണെന്ന് പറഞ്ഞ് അദ്ദേഹം കടുത്ത എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. പ്രമുഖ മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും ഈ തീരുമാനത്തിൽ കടുത്ത വിയോജിപ്പിലാണെന്നും അറിയുന്നു.സംഭവം വിവാദമായതോടെ, “ബജറ്റിൽ നികുതി നിശ്ചയിച്ചെന്നേയുള്ളൂ, വിൽക്കാൻ അനുമതി നൽകിയിട്ടില്ല” എന്ന് പറഞ്ഞ് എക്സൈസ് മന്ത്രി എം. ലിജു തന്നെ ഒടുവിൽ പ്രതിരോധത്തിലായി.
പണ്ട് ‘പൂർണ്ണ മദ്യനിരോധനമേ പ്രഖ്യാപിക്കൂ’ എന്ന് പറഞ്ഞ് താക്കോലെടുത്ത് കടലിലെറിഞ്ഞ യു.ഡി.എഫ്, ഇപ്പോൾ മദ്യക്കമ്പനികൾക്ക് 251 ശതമാനത്തിൽ നിന്ന് 120 ശതമാനത്തിലേക്ക് നികുതി വെട്ടിക്കുറച്ചു കൊടുത്തതാണ് സുധീരനെയും കൂട്ടരെയും ചൊടിപ്പിച്ചത്.
എൽ.ഡി.എഫ് ഇതിനെ ‘കർണാടക മദ്യലോബി അഴിമതിയെന്ന ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.അന്യോന്യം പാരവെയ്പ്പും വിയോജിപ്പുകളും കാരണം ഈ ‘ലൈറ്റ് മദ്യം’ വിപണിയിൽ എത്തുന്നതിന് മുൻപ് UDF ന് സ്വന്തം മുന്നണിയിൽ തന്നെ പുളിച്ചു തികട്ടുന്ന അവസ്ഥയാണിപ്പോൾ!
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#indianews
#pathanamthitta #malayalamchannel
#fastnews #newsanalysis
#pressclub #crimenews







