Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ജീവകാരുണ്യത്തിന്റെ മഹനീയ മാതൃകയായി കിടങ്ങന്നൂർ കരുണാലയം അമ്മവീട് :അശരണരായി എത്തിയവർക്ക് ഇനി താങ്ങായി കരുണാലയം ഉണ്ട്.

കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിലേക്ക് പുതിയ 5 പേർ .തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ശുപാർശ പ്രകാരം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അനാഥർക്കായി പ്രവർത്തിക്കുന്ന ഒൻപതാം വാർഡിലെ അഞ്ചു പേരാണ് കരുണാലയത്തിലെ പുതിയ അന്തേവാസികൾ .ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പോകാൻ ഇടമില്ലാത്ത സാഹചര്യത്തിലാണ് ഇവർക്ക് കരുണാലയം അമ്മവീട് തുണയായത്.
74 വയസുള്ള ശിവശങ്കരപ്പിള്ള,56 വയസുകാരൻ ഗോപിനാഥൻ ,75 കാരനായ ഭാസ്കരൻ , 58 കാരി അജിത കുമാരി , 70 വയസുള്ള പ്രഭാകരൻ അശരണരായ 5 പേരാണ് കരുണാലയത്തിൻ്റെ സംരക്ഷണത്തിലേക്ക് എത്തിയത്. മൂന്നു മാസങ്ങൾ മുമ്പ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപപ്രദേശത്ത് നിന്ന് വാർഡ് മെമ്പർ മറ്റും ഇടപെട്ടാണ് തീർത്തും കിടപ്പുരോഗിയായ അജിതകുമാരിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പോകാൻ ഇടമില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ലീഗൽ സർവീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് കിടങ്ങന്നൂർ കരുണാലയത്തിലേക്ക് എത്തിച്ചത്.
സ്ട്രോക്ക് മൂലം ഒരു വർഷക്കാലമായി തീർത്തും കിടപ്പു രോഗിയായ പ്രഭാകരൻ നായരുടെയും, ബന്ധുക്കളെയോ വീടിനെയോ പറ്റി യാതൊരു ഓർമ്മയും ഇല്ലാതെ ജനറൽ വാർഡിൽ കഴിഞ്ഞിരുന്ന ഗോപിനാഥൻ നായരുടെയും ,
നാല് വർഷകാലമായി പാലിയേറ്റീവ് വാർഡിൽ കഴിഞ്ഞിരുന്ന ശിവശങ്കരപിള്ളയുടെയും ഒരു വർഷകാലമായി പോകാനിടമില്ലാതെ കഴിഞ്ഞിരുന്ന ഭാസ്കരനും ഇതേ അവസ്ഥയിലായിരുന്നു .കരുണത്തിലെത്തിപ്പെട്ട ഇവർക്കി നി സ്നേഹത്തിന്റെയും,ചേർത്തു പിടിക്കലിന്റെയും,ആശ്വാസത്തിന്റെയും ദിനങ്ങളാണ്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement