കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ഇവർ കസ്റ്റംസ്സിന്റെ പിടിയിലായത്. തായ്ലൻഡിൽ നിന്നും എയർഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്ലൻഡ് നിർമ്മിച്ച രാസലഹരി കലർത്തിയ മധുര പലഹാരങ്ങളുമാണ് പിടികൂടിയത്. 15 കിലോ തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയാണ് ഇവരിൽനിന്നും പിടികൂടിയത്. പലഹാരങ്ങളിൽ രാസ ലഹരി കലർത്തിയാൽ പരിശോധന കാര്യമായി ഉണ്ടാകില്ലെന്ന ധാരണയാണ് ലഹരി കേയ്ക്കുകളിലും മറ്റും കലർത്തിയതിനു പിന്നിലെന്നു കരുതുന്നു. പിഞ്ചു കുഞ്ഞുങ്ങളെയും, സ്ത്രീകളേയും ലഹരിയുടെ അടിമകളാക്കുകയെന്ന അതീവ ഗുരുതര ഗൂഡലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
Home മധുര പലഹാരങ്ങളിലും രാസലഹരി. കൂട്ടത്തിൽ ഹൈബ്രീഡ് കഞ്ചാവും. 40 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകൾ പിടിയിൽ.