Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കരുതലാകാം കരുത്തോടെരക്ഷാകർതൃ ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച

ജില്ലാപഞ്ചായത്ത് രക്ഷാകർതൃ ശാക്തീകരണത്തിനായി നടപ്പാക്കുന്ന “കരുതലാകാം; കരുത്തോടെ” എന്ന പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കോഴഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം അധ്യക്ഷത വഹിക്കും.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തും. ആന്റോ ആൻറണി എം.പി. മുഖ്യ അതിഥിയായിരിക്കും. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ്. IAS ലോഗോ രൂപകൽപ്പന ചെയ്ത ഹയർ സെക്കൻഡറി വിദ്യാർത്ഥിനി അനന്യ ബി. നായർക്ക് ഉപഹാരം സമർപ്പിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില റിപ്പോർട്ട് അവതരണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും അധ്യാപക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂളിൽ നിന്നുള്ള അധ്യാപക പ്രതിനിധികളുടെ ശില്പശാലയും നടക്കും. ഓരോ ഹൈസ്കൂളിനെയും രക്ഷാകർതൃ ശാക്തീകരണ കേന്ദ്രമെന്ന നിലയിൽ (Parenting Strengthening Centre) മാറ്റിയെടുക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശില്പശാലയ്ക്ക് ശേഷം
ജൂൺ, ജൂലൈ മാസങ്ങളിൽ രക്ഷാകർതൃ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂളുകളിൽ ക്ലാസ് പി ടി എ കൾ കൂടും.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement