Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പുൽവാമായിലെ വനത്തിൽമലയാളി യുവാവിൻ്റെ മൃതദ്ദേഹം കണ്ടെത്തി. പാലക്കാട് മണ്ണാർകാട്സ്വദേശി മുഹമ്മദ് ഷാനിമ്പ് ൻ്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്.

പുൽവാമായിലെ വനത്തിൽ
മലയാളി യുവാവിൻ്റെ മൃതദ്ദേഹം. പാലക്കാട് മണ്ണാർകാട് സ്വദേശിയാണ് ‘യുവാവ്. കാഞ്ഞിരപ്പുഴ കരുവാൻതൊടി മുഹമ്മദ് ഷാനിമ്പ് (28) ൻ്റെ മൃതദ്ദേഹമാണ് പുൽവാമയിൽ കണ്ടത്. സംഭവത്തിൽ അടിമുടി ദുരുഹതയാണ്. ബംഗ്ളുരുവിൽ വയറിങ് ജോലി ചെയ്യുന്ന യുവാവ് എങ്ങനെ പുൽവാമയിൽ എത്തിയെന്ന് ദുരുഹത പടർത്തുന്നു. ഗുൽമാർഗ് പൊലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരം അറിയുന്നത്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞു പോയ യുവാവ് എങ്ങനെ കാശ്മീരിൽ ചെന്നുവെന്നതിന് വിവരങ്ങൾ ലഭ്യമല്ല. മൃതദ്ദേഹം വനത്തിൽ നിന്ന് കണ്ടെത്തുമ്പോൾ 10 ദിവസത്തെ പഴക്കം ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. യുവാവിൻ്റെ മരണത്തിന് പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധം ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement