Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പതിനേഴുകാരനുനേരെ ലൈംഗികാതിക്രമം : 54 കാരൻ പിടിയിൽ

   പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് 54 കാരനെ അറസ്റ്റ് ചെയ്ത് പന്തളം പോലീസ്. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം പനച്ചവിളയിൽ അൻവർ ഖാനാ(54)ണ് പിടിയിലായത്. ഈ മാസം മൂന്നിന് രാത്രി പത്തരയോടെ പന്തളം എസ്ബിഐ ബാങ്കിന് മുൻവശത്ത് നിന്നും  17 കാരനെ ഇയാൾ തന്റെ സ്കൂട്ടറിൽ  പിടിച്ചുകയറ്റി. തുടർന്ന് കുട്ടിയെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച്, സി എം ആശുപത്രിക്ക് പിന്നിലെ റോഡിൽ വായനശാലയ്ക്ക് സമീപം എത്തിയപ്പോൾ  ദേഹത്ത് കടന്നുപിടിച്ച് കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. 
   പിറ്റേന്ന്, കുട്ടിയുടെ വീട്ടുകാർ പന്തളം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്  പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നിർദേശാനുസരണം എസ് സി പി ഓ ജലജ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ സി വിനോദ് കുമാർ  പ്രതീക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി അടൂർ ജെ എഫ് എം കോടതിയിലും രേഖപ്പെടുത്തി. അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement