വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 വനിതാ സംരംഭകരായ ഗുണഭോക്താക്കള്‍ക്ക് സ്കൂട്ടർ വിതരണം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ വിതരാണോദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡന്‍റ് ഒ എന്‍ യശോധരന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളായ റ്റി പി സൈനബ, പി എം സാബു, വി ആർ അശ്വതി , അംഗങ്ങളായ മേഴ്‌സി ജോൺ, സ്വപ്ന സൂസൻ, ഷീലു മാനാപ്പള്ളില്‍, വി ജെ ജോര്‍ജ്ജ് കുട്ടി , രാധാ സുന്ദര്‍ സിംഗ്, പത്മലേഖ എസ്, കെ കെ രാജീവ് , വര്‍ഗീസ് സുദേഷ് കുമാര്‍, സാറാമ്മ, ഇ കെ ശ്രീജ മോള്‍, സെക്രട്ടറി പി ബി സജി, നിര്‍വ്വഹണ ഉദ്യോഗസ്ഥൻ അനീഷ് പ്രഭാകർ എന്നിവർ പങ്കെടുത്തു.